HOME
DETAILS
MAL
മെക്കാഡം ടാറിങിനായി റോഡടച്ചു; ജനം വലയുന്നു
backup
May 05 2017 | 06:05 AM
പരപ്പ: മെക്കാഡം ടാറിങിനായി റോഡടച്ചതിനാല് യാത്രക്കാര്‍ വലയുന്നു. പരപ്പ കാലിച്ചാമരം റോഡാണ് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ 30നു തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തുറന്നില്ല. സോളിങ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, ടാറിങ് പൂര്‍ത്തിയാകാന്‍ ഇനിയും ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.
റോഡടച്ചതിനാല് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായ പരപ്പയിലും എത്താന്‍ കഴിയാതെ ജനങ്ങള്‍ വലയുകയാണ്.
കാഞ്ഞങ്ങാട് നിന്നു ബിരിക്കുളം വഴി പരപ്പയിലേക്കു സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ ഇപ്പോള്‍ ബിരിക്കുളത്താണ് സര്‍വിസ് അവസാനിപ്പിക്കുന്നത്. ഓട്ടോറിക്ഷയ്ക്ക് 200 രൂപ വാടക നല്കി പരപ്പയ്ക്കു പോകേണ്ട സ്ഥിതിയിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."