ചിറപ്പുറത്തെ മാലിന്യ സംസ്കരണ പ്ലാന്റ് തുറക്കാത്തതില്‍ പ്രതിഷേധം ശക്തം
നീലേശ്വരം: ചിറപ്പുറത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 2007-2008 ല്‍ 45 ലക്ഷം രൂപ ചെലവഴിച്ച് അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണ് പ്ലാന്റ് നിര്‍മിച്ചത്.
2008 ഫെബ്രുവരി ഒന്‍പതിന് അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഇത് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികള്‍ ഇതിനെതിരേ കോടതിയെ സമീപിച്ചതോടെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നു.
എന്നാല്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ കോടതി നഗരസഭക്ക് അനുമതി നല്‍കിയെങ്കിലും ഇനിയും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലക്ഷങ്ങള്‍ ചെലവഴിച്ചു സ്ഥാപിച്ച ഉപകരണങ്ങള്‍ തുരുമ്പിച്ചു നശിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്ന സ്ഥിതിയാണുള്ളത്. പ്ലാന്റ് ആധുനീകരിച്ച് പ്രവര്‍ത്തന ക്ഷമമാക്കാന്‍ പുതിയ ബജറ്റില്‍ പത്തു ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മഴക്കാലം വരുന്നതോടെ നഗരത്തിലെ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധവും രോഗവും പരത്തുന്ന അവസ്ഥയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."