ജില്ലാ ആശുപത്രിക്കു മുന്നില്‍ അപകട നിയന്ത്രണ സംവിധാനങ്ങളില്ല
കാഞ്ഞങ്ങാട്: തോയമ്മലിലെ ജില്ലാ ആശുപത്രിക്കു മുന്നിലെ ദേശീപാതയില്‍ യാത്രക്കാര്‍ക്ക് സുരക്ഷയേര്‍പ്പെടുത്തണമെന്ന മുറവിളിക്ക് ഇനിയും പരിഹാരമായില്ല. ആശുപത്രിയിലെത്തുന്ന നൂറുകണക്കിനു രോഗികള്‍ ഇവിടെ പാത മുറിച്ചുകടക്കാന്‍ ഏറെ പണിപ്പെടുകയാണ്. ആശുപത്രിക്കു മുന്നിലായി ഇതിനോടകം ഒട്ടനവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ദേശീയപാതയുടെ ഇരുഭാഗത്ത് നിന്നും കുതിച്ചെത്തുന്ന വാഹനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനുള്ള ബോര്‍ഡുകള്‍പോലും ഇവിടെയില്ല. അപകടങ്ങളും ദുരന്തങ്ങളും തുടര്‍ക്കഥയായതോടെ ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു പറഞ്ഞ അധികൃതര്‍ പാത മുറിച്ചുകടക്കുന്ന ഭാഗത്ത് സീബ്രാലൈന്‍ വരച്ചു വച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. തെക്കുഭാഗത്തുനിന്നു കയറ്റം കയറി വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കു സീബ്രാലൈന്‍ കാണാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇവിടെ പാതക്കു കുറുകെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പണിയുകയാണ് ഏക മാര്‍ഗമെന്നു പ്രദേശവാസികളും മറ്റും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."