HOME
DETAILS

ജില്ലയില്‍ ഭീതി വിതച്ചു വീണ്ടും മനുഷ്യക്കുരുതി

  
backup
May 05 2017 | 06:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

കാസര്‍കോട്: ഒരു കൊലപാതകം നടന്നു ചോരമണം മായും മുന്‍പെ വീണ്ടും കൊലപാതകം. കാസര്‍കോടിന്റെ വടക്കന്‍ മേഖലകളിലാണു തുടരെ കൊലപാതകങ്ങള്‍ നടക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ വിലസുന്ന നാട്ടില്‍ ഇടക്കിടെ നടക്കുന്ന കൊലപാതകങ്ങള്‍ നാട്ടില്‍ ഭീതിവിതക്കുകയും സൈ്വര്യ ജീവിതത്തിനു തടസമാവുകയുമാണ്. കാസര്‍കോട് താലൂക്കില്‍ മാര്‍ച്ച് 20നു രാത്രിയില്‍ മദ്‌റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിലെ ഭീതി വിട്ടുമാറുന്നതിനിടെയാണു കഴിഞ്ഞ 30നു കുമ്പളയില്‍ യുവാവിനെ ഒരു സംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന്റെ ചോരമണം മായും മുന്‍പെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ കുമ്പള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പൈവളിഗെയില്‍ വാഹനത്തിലെത്തിയ അജ്ഞാത സംഘം വ്യാപാരിയെ കടയില്‍ കയറി കുത്തിക്കൊന്നത്. തുടരെയുണ്ടാകുന്ന കൊലപാതകങ്ങള്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ഭീതി വിതക്കുകയാണ്.
മദ്യവും ലഹരിയും നുരയുന്ന കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ വിളയാടുമ്പോള്‍ പൊലിസ് നോക്കുകുത്തിയാവുകയാണെന്ന ആക്ഷേപം ഇതോടെ ശക്തമാകുകയാണ്.
കാസര്‍കോട് പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായ കെ.എസ് മുഹമ്മദ് റിയാസിനെ പള്ളിക്കകത്തു കയറിയാണു കൊലപ്പെടുത്തിയത്. നാടാകെ പടരുമായിരുന്ന കലാപത്തിനു വിത്തിടാനുള്ള ശ്രമമാണു നടന്നതെങ്കിലും സമയോചിതമായ ഇടപെടല്‍ നടന്നതിനെ തുടര്‍ന്നാണ് കലാപം വഴിമാറിയത്. ഈ കേസിലെ പ്രതികളെ പിടികൂടും വരെ കാസര്‍കോട് ഭീതിയുടെ മുനയിലായിരുന്നു.
ഈ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണു കഴിഞ്ഞ 30ന് വൈകുന്നേരം കുമ്പളയില്‍ അബ്ദുല്‍ സലാമെന്ന യുവാവിനെ ഒരു സംഘമാളുകള്‍ കഴുത്തറത്തു കൊലപ്പെടുത്തുന്നത്. കൊലപ്പെടുത്തിയ ശേഷം തലയറുത്തു ദൂരെയെറിഞ്ഞ ഭീതിജനകമായ കൊലപാതകം കാസര്‍കോടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ഈ കേസിലെ മുഖ്യപ്രതിയടക്കം ആറുപേര്‍ പിടിയിലായെന്നു വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണു കുമ്പള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പൈവളിഗെയില്‍ രാമകൃഷ്ണനെന്ന വ്യാപാരിയെ വാഹനത്തിലെത്തിയ സംഘം കടയില്‍ കയറി വെട്ടിക്കൊല്ലുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago