ഹര്‍ത്താലിനെ സമരായുധമായി ഉപയോഗിക്കുന്നവര്‍ സംഘടനാതലത്തില്‍ പരാജയം: സി.ആര്‍ നീലകണ്ഠന്‍
കാസര്‍കോട്: ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഉപവാസം നടത്തി. പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പുമര ചുവട്ടിലാണ് ഏകദിന ഉപവാസം സംഘടിപ്പിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഉപവാസ സമരത്തില്‍ പങ്കാളികളായി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ഹര്‍ത്താലിനെ സമരായുധമായി ഉപയോഗിക്കുന്നവര്‍ സംഘടനാ തലത്തില്‍ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ആശയങ്ങള്‍ സ്വമേധയാ ജനം ഏറ്റെടുക്കില്ലെന്ന് ഉറപ്പുള്ളവരാണ് ഹര്‍ത്താല്‍ സമരായുധമാക്കുന്നത്. ഹര്‍ത്താല്‍ ആഘോഷമാക്കുന്ന സമൂഹം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വളരെ എളുപ്പത്തില്‍ വിജയിപ്പിക്കാന്‍ കഴിയുമെന്നതിനാലാണ് ഹര്‍ത്താല്‍ സമര മാര്‍ഗമായി ഉപയോഗിക്കുന്നത്.
രാഷ്ട്രീയക്കാര്‍ ശേഷി കാണിക്കാന്‍ നടത്തുന്ന ഹര്‍ത്താലുകള്‍ ജനാധിപത്യത്തിന്റെ പരാജയമാണെന്നും ഹര്‍ത്താല്‍ ജനവകാശത്തെ മുഴുവന്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ഷെരീഫ് അധ്യക്ഷനായി. സെക്രട്ടറി ജോസ് തയ്യില്‍, വൈസ് പ്രസിഡന്റുമാരായ കെ.വി ലക്ഷ്മണന്‍, പൈക്ക അബ്ദുല്ല കുഞ്ഞി, എന്‍ മഞ്ജുനാഥ പ്രഭു, പി.കെ.എസ് ഹമീദ്, ശങ്കരനാരായണ മയ്യ, സെക്രട്ടറിമാരായ പി ഗിരീഷ് കുമാര്‍, പി അശോകന്‍, കെ.എ മുഹമ്മദ് റഫിഖ്, പി.കെ അശോകന്‍, പീപ്പിള്‍സ് ഫോറം ജില്ലാ പ്രസിഡന്റ് കെ.എം രാധാകൃഷ്ണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, എ.കെ മൊയ്തീന്‍ കുഞ്ഞി, പി.സി ബാവ, സ്വാമി പ്രേമാനന്ദ, അബ്ദുല്‍ കരിം, ഗിരീഷ്, മുഹമ്മദലി മുണ്ടാങ്കുലം, അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് നാല്‍ത്തടുക്ക, കെ മണികണ്ഠന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."