കേരളത്തിലെ ആദ്യ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളക്ക് ഇന്നു ബേക്കലില്‍ തുടക്കം
കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളക്ക് ഇന്നു ബേക്കലില്‍ തുടക്കമാവും. പട്ടം പറത്തല്‍ മേള ഏഴിനു സമാപിക്കും. കൊച്ചിയിലെ കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ മഹാബലി പട്ടവും വൈബ്രന്റ് കൈറ്റ് ക്ലബ്് ഗുജറാത്തിന്റെ ഗജവീരനും വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ കഥകളിയും ടൈഗര്‍ കൈറ്റും ഇന്തോനേഷ്യയില്‍ നിന്നുള്ള ബട്ടര്‍ ഫ്‌ളൈയും ബേക്കലിന്റെ വാനില്‍ മൂന്നു ദിവസങ്ങളിലായി പറക്കും. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയാണ് ബേക്കലില്‍ നടക്കുന്നത്.
വണ്‍ഇന്ത്യാ കൈറ്റിന്റെ പുതിയ പട്ടമായ 35 അടി വലുപ്പമുള്ള ടൈഗര്‍ കൈറ്റും വിദേശ ടീമുകളുടെ നിരവധി സര്‍ക്കിള്‍ കൈറ്റും ഇന്ത്യയില്‍ ആദ്യമായി ബേക്കലില്‍ എത്തും.
ബീജിങ്ങില്‍ നടന്ന ലോക പട്ടം പറത്തല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ടൈഗര്‍ കൈറ്റ് ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി ഒന്‍പതിനു സമാപിക്കും. പട്ടം പറത്തല്‍ മേള കാണാന്‍ എത്തുന്നവര്‍ക്കായി കേരളത്തിന്റെ തനതു കലകളായ ശിങ്കാരി മേളം, കഥകളി, തിരുവാതിര, ഒപ്പന, മാര്‍ഗം കളി, കോല്‍ക്കളി എന്നിവയും ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ കൈരളി ഗന്ധര്‍വ സംഗീതം ഫെയിം അരുണ്‍രാജ്, മൈലാഞ്ചി ഫിയിം ദില്‍ജിഷ തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും നടക്കും.
സാഹസികത ഇഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്കായി കടലോരത്തു കൂടിയുള്ള ജീപ്പ് ഡ്രൈവിങ്ങും മോട്ടോര്‍ സൈക്കിള്‍ റൈഡും നടക്കും.
രാജ്യത്തിനകത്തും പുറത്തും നിരവധി കാറോട്ട മത്സരങ്ങളില്‍ പങ്കെടുത്തു ചാംപ്യനായ മൂസാ ഷെരീഫിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ ബീച്ച് റൈഡ് മത്സരം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."