HOME
DETAILS
MAL
സെന്‍കുമാറിന്റെ നിയമനം; സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് ചെന്നിത്തല
backup
May 05 2017 | 06:05 AM
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും കേരളത്തിലെ പൊലീസ് മേധാവി ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
കോടതി വിധിയില്‍ വ്യക്തതയില്ലാത്തത് സര്‍ക്കാരിന് മാത്രമാണ്. ഇനി എന്തു വ്യക്തതയാണ് വരുത്തേണ്ടതെന്നു മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.
വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു മാര്ഗവുമില്ലാതിരുന്നിട്ടും വീണ്ടും ഹരജിയുമായി പോയി ഖജനാവിലെ 25,000 രൂപ കൂടി കോടതി ചെലവാക്കുക വഴി സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."