'വല്ല കാര്യോണ്ടാര്ന്നോ' - കോടതി വിധിയില്‍ സര്‍ക്കാറിനെ പരിഹസിച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: സുപ്രിം കോടതിയില്‍ നിന്നും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയില്‍ പരിഹാസ ശരമുതിര്ത്ത് കോണ്‍ഗ്രസിന്റെ എം.എല്‍.എ വി.ടി ബല്‍റാം. ഫെയ്സ്ബുക്ക് വഴിയാണ് വിടി ബല്‍റാമിന്റെ പരിഹാസം.
വല്ല കാര്യോണ്ടാർന്നോ?
വയറു നിറച്ച് വാങ്ങിച്ച് കൂട്ടിയപ്പൊ സമാധാനമായല്ല് !
കോടതി ഫൈൻ അടിച്ച 25000 രൂപയിലേക്ക് #എന്റെവക_5രൂപ എന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
സുപ്രിംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് തളളിയത്. സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹരജി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു.
ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്കിയ ഹരജിയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."