ഫാ. ടോം ഉഴുന്നാലിന്റെ മോചനം ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്
ന്യൂഡല്‍ഹി: യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജോസ്.കെ.മാണി എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി.
ഫാ.ടോമിന്റെ പുതിയ ഫോട്ടോയും വീഡിയോയും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് യെമനി ഫ്രണ്ട് എന്ന പേരില്‍ ഫെയ്സ്ബുക്ക് സന്ദേശവും ലഭിച്ചിട്ടുണ്ട്. യെമനിലെ അജ്ഞാത കേന്ദ്രത്തില്‍ ഇരു കൈകളും നെഞ്ചില്‍ ചേര്‍ത്തു നില്ക്കുന്ന ഫാദറിന്റെ ചിത്രമാണ് ഇന്നലെ പുറത്തുവന്നത്.
ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എം.പി നോട്ടിസ് നല്‍കിയത് .
അതേ സമയം ഫാദറിന്റെ മോചനത്തിനായി വത്തിക്കാന്‍ ഇടപെടുന്നതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ പുറത്തു വന്ന ചിത്രം ഫാദറിന്റേത് തന്നെയാണോ എന്ന് വ്യക്തമല്ലെന്നും വീഡിയോയുടെ കൃത്യതയില്‍ സംശമുളളതായും സലേഷ്യന്‍ സഭയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."