സഊദി സര്‍ക്കാര്‍ സേവനം; ഇനി സ്ത്രീകള്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മതം വേണ്ട
ജിദ്ദ: സഊദിയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്ത്രീകള്‍ക്കുള്ള സേവനങ്ങള്‍ക്ക് ഇനി മുതല്‍ രക്ഷകര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു.
സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മതം വേണമെന്ന് ആവശ്യപ്പെടാന്‍ പാടില്ലെന്ന് മുഴുവന്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ രാജാവ് നിര്‍ദേശിച്ചു.
വനിതകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മന്ത്രിസഭ ജനറല്‍ സെക്രട്ടേറിയറ്റ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ രാജാവ് അംഗീകരിക്കുകയായിരുന്നു.
വനിതകള്‍ക്ക് നല്‍കുന്ന സേവനങ്ങളും അവരുടെ അപേക്ഷകളുമായും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുനഃപരിശോധിക്കണം. വനിതകള്‍ക്കുള്ള ഏതെങ്കിലും സേവനത്തിന് രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യപ്പെടുന്ന വ്യവസ്ഥകളും അവക്കുള്ള നിയമ അടിസ്ഥാനങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്ന സമഗ്ര റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സര്‍ക്കാര്‍ വകുപ്പുകള്‍ സമര്‍പ്പിക്കണമെന്നും രാജാവിന്റെ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."