മത്സ്യമേഖലക്ക് പ്രത്യേക മന്ത്രാലയം വേണം: മുല്ലപ്പള്ളി
തലശ്ശേരി: മത്സ്യമേഖലയുടെ വികസനത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കാനായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായി ആവശ്യപ്പെടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി പറഞ്ഞു. ഓള് കേരള ഫിഷ് മര്‍ച്ചന്റ് ആന്‍ഡ് കമ്മിഷന് ഏജന്റ്സ് അസോസിയേഷന് .സംസ്ഥാന സമ്മേളനം തലശ്ശേരി പേള്‍വ്യൂ റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലക്ക് പ്രത്യേകം മന്ത്രാലയം സ്ഥാപിക്കാന്‍ താന്‍ കേന്ദ്ര കൃഷി സഹമന്ത്രിയായപ്പോള്‍ ശ്രമം നടത്തിയിരുന്നു.
ഇത് നേടിയെടുക്കാന്‍ മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.പി.എം.കെ കുഞ്ഞി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നൂറൂദ്ദീന്‍, കെ.മജീദ് സംസാരിച്ചു.
മത്സ്യ മേഖല പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നെത്തുന്ന പ്രതിനിധികളെ അണിനിരത്തി നഗരത്തില്‍ പ്രകടനം നടക്കും. വൈകിട്ട് അഞ്ചിന് തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ വേദിയില്‍ നടക്കുന്ന പൊതുയോഗം സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."