അഞ്ച് കോടിയുടെ ഹാഷിഷുമായി രണ്ട് പേര് പിടിയില്‍
തൊടുപുഴ: അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേരെ കൊച്ചി ഡയറക്ടറേറ്റ് ഓഫ് റവന്യുഇന്റലിജന്സ് സംഘം അടിമാലിയില്‍ നിന്ന് പിടികൂടി. അടിമാലി പൊന്നപ്പാല കരീം(52), കൊന്നത്തടി പാനിപ്ര സുരേന്ദ്രന് (53) എന്നിവരാണ് പിടിയിലായത്. കരീമിന്റെ പൊളിഞ്ഞപാലത്തുള്ള വീട്ടല്‍ നിന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന 5 കിലോ ഹാഷിഷ് പരിശോധനയില്‍ കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം പരിശോധനക്കെത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നും എത്തിച്ച ഹാഷിഷ്, സുരേന്ദ്രനാണ് വില്പനയ്ക്കായി കരീമിന് നല്‍കിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മുതല്‍ സംഘം വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
ഉച്ചകഴിഞ്ഞ് മൂന്നോടെ അടിമാലി ടൗണിലുള്ള ഓഫിസില്‍ നിന്നുമാണ് കരീമിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സുരേന്ദ്രനെ അറസറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."