അവിശ്വാസം: നേമം ബ്ലോക്കില്‍ കോണ്‍ഗ്രസ് ഭരണസമിതി പുറത്ത്
മലയിന്‍കീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിനെതിരേ ഇടതുമുന്നണി നല്കിയ അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് ഭരണ സമിതിക്ക് പരാജയം. ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് പരാജയം വന്നത്. 16 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഏഴുപേര്‍ വീതവും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്.
സ്വജനപക്ഷപാതം, ഭരണ പരാജയം എന്നിവ ആരോപിച്ച് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കഴിഞ്ഞ 21നാണ് ഇടതുമുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രസിഡന്റ് എല്‍. അനിതയും വൈസ് പ്രസിഡന്റ് വീരേന്ദ്രകുമാറുമാണ് പരാജയപ്പെട്ടത്.
ഇടതുമുന്നണിയിലെ ഏഴു അംഗങ്ങളും ബി.ജെ.പിയുടെ രണ്ടു അംഗങ്ങളും വോട്ടെടുപ്പിനായി എത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തിയില്ല.
പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം രാവിലെ 11 നും വൈസ് പ്രസിഡന്റിനെതിരെ ഉച്ചയ്ക്ക് 2നും ചര്‍ച്ചയ്ക്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരന് റിട്ടേണിങഗ് ഓഫീസറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."