നോമ്പുതുറയും റമദാന്‍ പരിപാടികളും ഹരിതനിയമാവലിയില്‍: പാളയം ഇമാം
തിരുവനന്തപുരം: സംസ്ഥാന ശുചിത്വമിഷന്‍ നടപ്പിലാക്കി വരുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പാളയം ഇമാം. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും പാളയം പള്ളിയില്‍ നോമ്പുതുറ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരിക്കും നടത്തുക.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയുമായി യോജിച്ച് ശുചിത്വമിഷന്‍ നടപ്പാക്കുന്ന ഹരിതനിയമാവലി പ്രകാരമായിരിക്കണം സംസ്ഥാനത്തെ റമദാന്‍ നോമ്പാചരണവും, നോമ്പുതുറ സല്‍ക്കാരങ്ങളും. പ്ലാസ്റ്റിക് രഹിത ഉല്പന്നങ്ങള്‍ ഒഴിവാക്കി പ്രാദേശികമായ പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ മഹല്ലുകളും ഈ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ റമദാന്‍ മാസചടങ്ങുകള്‍ നടത്തുമ്പോള്‍ സംസ്ഥാന ശുചിത്വമിഷനോടൊപ്പം എല്ലാവരും അണിചേരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇസ്‌ലാമിന്റെ പരമപ്രധാനമായ ഈ അനുഷ്ഠാനത്തില്‍ പ്രകൃതി സൗഹൃദമായി ആരാധനയും ആഘോഷങ്ങളും നടത്തുന്നത് ദൈവമാര്‍ഗത്തിലുള്ള സഞ്ചാരമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അതിനായി പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, ഭക്ഷണം പൊതിയുന്നതിനുള്ള പ്ലാസ്റ്റിക് ഷീറ്റുകള്‍, ടെട്രാപാക് ഉല്‍പന്നങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കുക, നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുപോലുള്ള സല്‍ക്കാരങ്ങളിലും ആഹാരപാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ചില്ല്, സ്റ്റീല്‍, സിറാമിക് പാത്രങ്ങളോ,വാഴയിലയോ ഉപയോഗിക്കുക.
പാക്കറ്റിലും, കുപ്പിയിലുമുള്ള ഉല്പന്നങ്ങള്‍ക്കു പകരം കരിക്കിന്‍ വെള്ളം, സര്‍ബത്ത്, നാരങ്ങാവെള്ളം പോലുള്ളവ നല്‍കുക. പ്രാദേശികമായി ലഭിക്കുന്ന പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നീ കാര്യങ്ങള്‍ മഹല്ലുകളിലും, വീടുകളിലും പ്രാവര്‍ത്തികമാക്കണമെന്ന് പാളയം ഇമാം മൗലവി വി.പി സുഹൈബ് പറഞ്ഞു. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇമാമുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."