HOME
DETAILS
MAL
ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവെക്കില്ല: സുഷമാ സ്വരാജ്
backup
July 20 2016 | 07:07 AM
ന്യൂഡല്‍ഹി: ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒരിക്കലും ഒപ്പുവെക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ലോക്സഭയില്‍ ചോദ്യോത്തര വേളയിലാണ് സുഷമ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു അവര്‍.
'ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ എതിര്‍ക്കുന്ന ചൈനയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഒരിക്കല്‍ അതിനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ശ്രമം ഉപേക്ഷിക്കില്ല.' സുഷമാ സ്വരാജ് പറഞ്ഞു.
സിയോളില്‍ വെച്ച് കഴിഞ്ഞ ജൂണില്‍ നടന്ന എന്‍.എസ്.ജി യോഗത്തില്‍ ചൈനയുടെയും മറ്റു ചില രാജ്യങ്ങളുടെയും എതിര്‍പ്പുമൂലമാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാതെ പോയത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത രാജ്യങ്ങള്‍ക്ക് പ്രവേശനം നല്‍കരുതെന്നാണ് ഇവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."