മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ല: യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യൂത്ത് മാര്‍ച്ചിന്റെ ഭാഗമായി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണിക്ക് കോണ്‍ഗ്രസിന്റെ ബാനറില്‍ എം.പിയാവാന്‍ ഇനി കഴിയില്ല. അദ്ദേഹത്തിന്റെ അഹങ്കാരം അവസാനിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പാര്‍ലമെന്റ് കമ്മിറ്റി തന്നെ ധാരാളമാണ്. യു.ഡി.എഫിന് കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യംകൊണ്ട് നഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ.
കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഏതെങ്കിലും അധികാരസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം നടത്തുന്നുണ്ടെങ്കില്‍ ഉപേക്ഷിക്കണം. രാഷ്ട്രീയ സത്യസന്ധത പുലര്‍ത്താത്ത ഇക്കൂട്ടര്‍ക്കുവേണ്ടി കോണ്‍ഗ്രസ് ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്.
സി.പി.എമ്മിന് ബി.ജെ.പിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാനുള്ള പാലമായി ലോക്നാഥ് ബെഹ്റ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് പരിശോധിക്കണം.
പൊലിസ് നടപടിയില്‍ വീഴ്ചയുണ്ടായിട്ടും ഇതിനെതിരേ പ്രതികരിക്കാത്ത ബി.ജെ.പി നിലപാട് ഇതിന് കരുത്തുപകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആദം മുല്‍സി, വിദ്യാ ബാലകൃഷ്ണന്, ടി.ജി സുനില്‍, സി.വി ജിതേഷ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."