സമാശ്വാസം 2017; കൊല്ലത്ത് 32 ലക്ഷം രൂപ വിതരണം ചെയ്തു
കൊല്ലം: ജില്ലാ കലക്ടര്‍ ഡോ. മിത്ര ടി കൊല്ലം താലൂക്കില്‍ ഇന്നലെ നടത്തിയ ജനസമ്പര്‍ക്ക പരിപാടി സമാശ്വസം 2017ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സാ ധനസഹായമായി 85 പേര്‍ക്ക് 32 ലക്ഷം രൂപ വിതരണം ചെയ്തു. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പരിപാടിയില്‍ പുതിയതായി 1440 പരാതികള്‍ ലഭിച്ചു. ഇതില്‍ 365 എണ്ണം ചികിത്സാ ധനസഹായത്തിനുവേണ്ടിയുള്ളതാണ്. 1075 അപേക്ഷകള്‍ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയാണ്.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട 185 അപേക്ഷകള്‍ പരിഗണിച്ച് 112 എണ്ണം മുന്‍ഗണനാ പട്ടികയിലും 53 എണ്ണം സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിലും ആറ് അപേക്ഷകള്‍ മുന്‍ഗണനേതര ലോണ്‍ സബ്സിഡി വിഭാഗത്തിലും ഉള്‍പ്പെടുത്തി.
പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി 15 കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകളുടെ കൗണ്ടറുകളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."