എം.പി ഫണ്ട് അട്ടിമറി ശ്രമം; കൊല്ലത്ത് യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്
കൊല്ലം: ജില്ലയില്‍ എം.പി ഫണ്ടുപയോഗിച്ചു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമത്തിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. എം.പി ഫണ്ട് വിനിയോഗത്തിലെ വീഴ്ചയ്ക്കെതിരെയും പൊതുപരിപാടികളില്‍ എം.പിയെ മനപ്പൂര്‍വ്വം ഒഴിവാക്കാനുള്ള നടപടികളിലും കെ.സി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റിയോഗം പ്രതിഷേധിച്ചു. ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനമായ 25ന് 'ഒന്നും ശരിയാകാത്ത ഒരു വാര്‍ഷം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും രാഷ്ട്രീയ-നയ വിദശീകരണയോഗങ്ങള് നടത്തും. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ 30ന് ജില്ലാ ആസ്ഥാനത്ത് വിപുലമായ ജനകീയസദസുകളും സംഘടിപ്പിക്കും.
യു.ഡി.എഫ് ജില്ലാ ചെയര്മാന് കെ കരുണകരന്പിള്ളയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."