HOME
DETAILS

സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ അടി

  
backup
May 05 2017 | 18:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%be%e0%b4%99


തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ വ്യക്തതതേടി കോടതിയെ സമീപിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. സെന്‍കുമാറിനെ പൊലിസ് മേധാവിയായി നിയമിക്കണമെന്ന കോടതിവിധി വന്നിട്ടും 12 ദിവസമാണ് സര്‍ക്കാര്‍ നിയമനംനല്‍കാതെ നിയമോപദേശവുമായി മുന്നോട്ടുപോയത്.
ആദ്യം വിധി വന്നപ്പോള്‍ നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് അടക്കമുള്ളവര്‍ ഉടന്‍ നിയമനം നടത്തണമെന്നായിരുന്നു നിയമോപദേശം നല്‍കിയിരുന്നത്. എന്നാല്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നിര്‍ബന്ധപ്രകാരം നിയമനം താമസിപ്പിക്കാന്‍ കൂടുതല്‍ നിയമോപദേശംതേടുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ മാസം 25ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുകയും സെന്‍കുമാറിനെ നിയമിക്കാന്‍ സര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിലും നിയമനം വൈകിപ്പിച്ചതിനെതിരേ വിമര്‍ശനമുണ്ടായി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഐ.പി.എസ് ഓഫിസറുടെ മുന്നില്‍ സര്‍ക്കാരിനു നാണംകെടേണ്ടിവന്നുവെന്ന് പല അംഗങ്ങളും തുറന്നടിച്ചു. സി.പി.ഐ ഇപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ടി.പി സെന്‍കുമാറിനെ എന്തിന് ഭയക്കുന്നുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇന്നലെ പാര്‍ട്ടി യോഗത്തിലും മറുപടി നല്‍കിയില്ല.
മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് ഇന്നലെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജിയുമായി പോയപ്പോള്‍ പാര്‍ട്ടി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐയിലെ ഒരു ഉന്നത നേതാവും സെന്‍കുമാറുമായി നേരിട്ട് സംസാരിച്ചാണ് ഒത്തുതീര്‍പ്പിലെത്തിയത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിയമനം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി.
എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് വ്യക്തതാ ഹരജിയുമായി പോകാമെന്ന് ധരിപ്പിച്ചത്. മെയ് പത്തിന് കോടതി വേനലവധിക്കായി അടയ്ക്കും. പിന്നെ ജൂലൈ നാലിനെ തുറക്കൂ. ഇതിനുമുന്‍പ് സെന്‍കുമാര്‍ സര്‍വിസില്‍ നിന്ന് വിരമിക്കും. അതിനാല്‍ വിധി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുകയായിരുന്നു. ഇത് ഇന്നലത്തെ കോടതി വിധിയോടെ തകിടംമറിയുകയായിരുന്നു.
സെന്‍കുമാറിനെ പൊലിസ് മേധാവിയായി 2015 മേയ് 22 നാണ് കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്. ഉത്തരവില്‍ സെന്‍കുമാറിന്റെ തസ്തികയെക്കുറിച്ചുപറയുന്നത് ഹെഡ് ഓഫ് പൊലിസ് ഫോഴ്‌സ് എന്നാണ്. സ്റ്റേറ്റ് പൊലിസ് ചീഫ് എന്നല്ല. ഈ വ്യത്യാസമാണ് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കോടതി ഉത്തരവ് നടപ്പാക്കാതെ, കോടതിക്കു മുന്നിലില്ലാത്ത വിഷയം അവസാനഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയതോടെയാണു സര്‍ക്കാരിനു വീണ്ടും തിരിച്ചടി നേരിട്ടതെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
സെന്‍കുമാറിന്റെ മുന്‍ ഇടപെടലുകളാണ് സി.പി.എമ്മിന്റെ ശത്രുതയ്ക്കുപിന്നില്‍. 2004ല്‍ ഐ.ജിയായിരിക്കെ തിരുവനന്തപുരം എം.ജി കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലിസ് ക്ലാസ്മുറിയില്‍ കയറി തല്ലിയതിന് അദ്ദേഹം കോണ്‍സ്റ്റബിളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങള്‍ മാത്രമല്ല, പൊലിസും നിയമം പാലിക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ അന്നത്തെ മറുപടി. 2006ല്‍ ഇടതു മന്ത്രിസഭ അധികാരത്തിലേറിയയുടന്‍ സെന്‍കുമാറിനെ പൊലിസ് വകുപ്പില്‍നിന്നു മാറ്റി കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചു.
2010ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായും നിയമിച്ചു. പിന്നീട് 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നയുടന്‍ സെന്‍കുമാറിന് കാക്കി തിരിച്ചുകിട്ടി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജയില്‍ ഡി.ജി.പി സ്ഥാനത്തുനിന്ന് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി. പകരം സെന്‍കുമാറിന് ജയിലിന്റെ അധികച്ചുമതല കൂടി നല്‍കി.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കെതിരായ അന്വേഷണത്തിലെ കര്‍ശന നിലപാട് കാരണം പിന്നെയും സെന്‍ കുമാര്‍ സി.പി.എമ്മിന്റെ വിരോധം ഏറ്റുവാങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago