കശ്മീര്‍: ഇന്ത്യയ്ക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് നവാസ് ശരീഫ്
ഇസ്ലാമാബാദ്: കാശ്മീര്‍ പ്രക്ഷോഭത്തില്‍ ഇന്ത്യയ്ക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീര്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് നടത്തിയ കരിദിനാചരണത്തിനിടെയാണ് നവാസ് ശരീഫിന്റെ പ്രസ്താവന.
കശ്മിര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. കഴിഞ്ഞ 11 ദിവസമായി നടക്കുന്ന സംഘര്‍ഷവുമായി മുന്നോട്ട് പോവുക അല്ലെങ്കില്‍ കശ്മീര്‍ ജനത ആവശ്യപ്പെടുന്ന പ്രകാരം അവരുടെ ആവശ്യങ്ങള്‍ ലഭ്യമാക്കുക.
കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ല. അതൊരു തര്‍ക്ക പ്രദേശമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ കശ്മീരില്‍ നടക്കുന്നത് അതിക്രൂരമായ പീഡനങ്ങളും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ 10 ജില്ലകളിലും ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രശ്‌നപരിഹാരത്തിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ച സര്‍വ്വകക്ഷി യോഗം നാളെ ശ്രീനഗറില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."