HOME
DETAILS
MAL
വാട്‌സ്ആപ്പ്, എസ്.എം.എസ് വഴിയും സമന്‍സ് എത്തും
backup
May 05 2017 | 18:05 PM
ന്യൂഡല്‍ഹി: ഇനിമുതല്‍ കോടതി സമന്‍സുകള്‍ വാട്‌സ്ആപ്പ്, എസ്.എം.എസ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സന്ദേശ മാധ്യമങ്ങളിലൂടെയും എത്തും. ഡല്‍ഹി ഹൈക്കോടതിയാണ് ഈ അപൂര്‍വ നീക്കത്തിന് അംഗീകാരം നല്‍കിയത്.
ടാറ്റാ സണ്‍സ് കമ്പനി സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് രാജീവ് സഹായിയാണ് എസ്.എം.എസ്, വാട്‌സ്ആപ്പ് പോലെയുള്ള ഇലക്ട്രോണിക് സന്ദേശമാധ്യമങ്ങള്‍ ഉപയോഗിച്ചും സമന്‍സ് അയക്കാമെന്ന് വ്യക്തമാക്കിയത്. 35ഓളം ഇ-മെയില്‍ ഐ.ഡികളില്‍നിന്നായി തങ്ങളുടെ ജീവനക്കാര്‍ക്കുനേരെ അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് കമ്പനി അധികൃതര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെതിരേ നടപടിയെടുക്കണമെന്നും ഇ-മെയില്‍ ഐ.ഡികള്‍ ബ്ലോക്ക് ചെയ്യണമെന്നുമാണ് കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."