ആ കറുത്ത ഞായറാഴ്ച സംഭവിച്ചത്
2012 ഡിസംബര്‍ 16 രാത്രി 9 മണി. സുഹൃത്തിനോടൊപ്പം ഡല്‍ഹിയിലെ സാകേതിലെ തിയറ്ററില്‍നിന്ന് ഹോളിവുഡ് സംവിധായകന് ആങ് ലീയുടെ ലോകശ്രദ്ധ നേടിയ 'ലൈഫ് ഓഫ് പൈ' കണ്ട് പുറത്തിറങ്ങിയതായിരുന്നു 23കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി. ഓട്ടോക്കായി കാത്തിരിക്കെ 9.30ഓടെ സര്വിസിലല്ലാതിരുന്നൊരു ചാര്‍ട്ടര്‍ ബസ് അതുവഴി കടന്നുപോയി.
ഇരുവരെയും കണ്ട് വാഹനം നിര്‍ത്തി ദ്വാരകയില്‍നിന്ന് മുനീര്കയിലെത്തിക്കാമെന്ന് ബസിലുണ്ടായിരുന്നവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, അപരിചിതമായ വഴികളിലൂടെ ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ സുഹൃത്ത് ബഹളംവയ്ക്കുകയും ബസിന്റെ സൈഡ് ഗ്ലാസിലിടിക്കുകയും ചെയ്തു.
ഉടന്‍ ബസിലുണ്ടായിരുന്നവര്‍ യുവാവിനെ ഭീഷണിപ്പെടുത്തുകയും അടിച്ചിടുകയും ചെയ്തു. തുടര്‍ന്ന് ആറുപേര്‍ മാറിമാറി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സുഹൃത്തിനോടൊപ്പം പാതയോരത്ത് തള്ളി. 11 മണിയോടെ രണ്ടുപേര്‍ അര്‍ധനഗ്നരായി അവശനിലയില്‍ കിടക്കുന്നത് അതുവഴി പോയ യാത്രക്കാരന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍തന്നെ അടുത്തുള്ള സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."