HOME
DETAILS
MAL
യുവജന സമ്മേളനവും പഠനോപകരണ വിതരണവും
backup
May 05 2017 | 19:05 PM
വൈക്കം: എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് യൂനിയന്റെ ആഭിമുഖ്യത്തില്‍ 7-ാമത് യുവജന സമ്മേളനത്തിന്റെ ഉദ്ഘാടനവും പഠനോപകരണ മെരിറ്റ് അവാര്‍ഡ് വിതരണവും യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി ചെയര്മാന് സന്ദീപ് കടക്കല്‍ നിര്‍വഹിച്ചു.
യൂനിയന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി കണ്‍വീനര്‍ രതീഷ് അധ്യക്ഷനായി. വൈക്കം യൂനിയനിലെ ശാഖായോഗങ്ങളില്‍ നിന്നുമുള്ള 600 നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കും വൈക്കം ആശ്രമം വിതരണം ചെയ്തു.
വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാര്‍ഥികള്‍ക്ക് മെരിറ്റ് അവാര്‍ഡ് ദാനവും നടത്തി.
യൂത്ത്മൂവ്മെന്റ് യൂനിയന്‍ പ്രസിഡന്റ് പി.വി വിവേക് യോഗത്തിന് സ്വാഗതമാശംസിച്ചു. വൈക്കം യൂനിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."