HOME
DETAILS
MAL
എരുമേലിയില്‍ നൂറുമേനി കൊയ്ത് അഞ്ച് സ്‌കൂളുകള്‍
backup
May 05 2017 | 19:05 PM
എരുമേലി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി കൊയ്ത് എരുമേലിയില്‍ അഞ്ച് സ്‌കൂളുകള്‍. എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 147 പേരും വിജയതിലകമണിഞ്ഞപ്പോള്‍ 6 കുട്ടികള്‍എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി.വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി. ഹൈസ്‌കൂളില്‍ പരീക്ഷയ്ക്കിരുന്ന 65 പേരും വിജയിച്ചപ്പോള്‍ എ പ്ലസ് നേടി അനന്തു ഗോപന്‍ ജേതാവായി.
ഉമിക്കുപ്പ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ നൂറുമേനി നേടി മുന്നേറിയപ്പോള്‍ 3 പേര്‍ മുഴുവന്‍ എ പ്ലസ് ജേതാക്കളായി.എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 20 പേരും വിജയത്തേരിലേറിയപ്പോള്‍ കനകപ്പലം എം.ടി ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 51 പേരും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."