ബാബരി മസ്ജിദ് കേസില്‍ നിയമപോരാട്ടം നടത്തിയ ഹാഷിം അന്‍സാരി അന്തരിച്ചു
യു.പി: ബാബരി മസ്ജിദ് കേസില്‍ നീണ്ടകാലം നിയമപോരാട്ടം നടത്തിയ ഹാഷിം അന്‍സാരി (96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു അന്‍സാരി. ഇന്ന് പുലര്‍ച്ചെ 5.30ന് അയോധ്യയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പുലര്‍ച്ചെ ചായകുടിച്ചതിന് ശേഷം അന്‍സാരി കുഴഞ്ഞുവീഴുകയായിരുന്നു. ഖബറടക്കം വൈകീട്ട് 5ന് അയോധ്യയില്‍.
2014ല്‍ അയോധ്യകേസില്‍ ഏറ്റവും പ്രായം ചെന്ന കക്ഷിയായ ഹാഷിം കേസില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേസ് നടത്താനുള്ള അവകാശം മകന് നല്കി. 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസിലെ ദൃക്സാക്ഷിയാണിദ്ദേഹം. മസ്ജിദിനകത്ത് രാമവിഗ്രഹം അര്‍ധരാത്രിയില്‍ കാണുന്നതിന് മുമ്പ് അവസാനമായി മസ്ജിദില്‍ ഇശാ നിസ്കരിച്ചവരില്‍ ഒരാളാണ് അന്‍സാരി.
ബാബരി നിസ്കാരം നടക്കുന്ന മസ്ജിദ് അല്ലെന്നും വിഗ്രഹം സ്വയംഭൂവായതെന്നുമായിരുന്നു ഹിന്ദുമഹാസഭയുടെ വാദം. ഇതിനെതിരേ 1961ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഏഴു കക്ഷികളില്‍ ഒരാളാണ് മുഹമ്മദ് ഹാഷിം അന്‍സാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."