പ്രതീക്ഷയുടെ ആകാശത്ത് ചൈനീസ് സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു
ബെയ്ജിങ്: ചൈന തദ്ദേശീയമായി നിര്‍മിച്ച പാസഞ്ചര്‍ വിമാനം വിജയകരമായി പരീക്ഷണപറക്കല്‍ നടത്തി. സി-919 ഇനത്തില്‍പ്പെട്ട വിമാനം 80 മിനുട്ട് നേരത്തെ പറക്കലിനു ശേഷം ബെയ്ജിങ്ങില്‍ നിന്ന് ഷാങ്ഹായി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.
158 സീറ്റുള്ള വിമാനത്തില്‍ യാത്രക്കാരെ കയറ്റാതെയായിരുന്നു പരീക്ഷണ പറക്കല്‍. ബോയിങ് 737, എയര്‍ബസ് എ-320 എന്നിവയുടെ സംയുക്ത മാതൃകയാണ് സി-919. ഇതോടെ ആഗോള വിമാന നിര്‍മാണ വിപണിയില്‍ ഇടംനേടാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു.
രണ്ട് എന്‍ജിനുകളുള്ള വിമാനത്തില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നു. വെളുത്ത നിറത്തില്‍ ഇളംപച്ചയും നീലയും കലര്‍ന്ന വിമാനം കിഴക്കന്‍ ചൈനയിലെ ഷാങ്ഹായിലെ പുദോങ് വിമാനത്താവളത്തില്‍ ഇറങ്ങിയതോടെ പരീക്ഷണ പറക്കല്‍ വിജയമായതായി ചൈനീസ് അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ചൈനീസ് ഉപ പ്രധാനമന്ത്രി മാ കായ് ഷാങ്ഹായ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഹാന്‍ സെങ് എന്നിവരുള്‍പ്പെടെ 1,000 പേരടങ്ങുന്ന സംഘമാണ് വിമാനത്തിന് വരവേല്‍പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."