ഉ.കൊറിയക്കെതിരേ യു.എസ് ഉപരോധം ശക്തമാക്കുന്നു; എതിര്‍പ്പുമായി ചൈന
വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരേ ഉപരോധം ശക്തിപ്പെടുത്താന്‍ യു.എസ് തീരുമാനിച്ചു. ജനപ്രതിനിധി സഭ (കോണ്‍ഗ്രസ്)യില്‍ ഇതുസംബന്ധിച്ച പ്രമേയം പാസായി. ഉത്തര കൊറിയയുടെ കപ്പല്‍ വ്യവസായത്തെയും മറ്റു വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഉപരോധ ഉത്തരവ്. 419 പേര് ഉപരോധത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഒരാള്‍ മാത്രം അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തി.
മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയക്ക് മുന്നറിയിപ്പാണ് ഉപരോധം. ഉ.കൊറിയയുടെ ആണവ പരീക്ഷണ നീക്കത്തില്‍ അന്താരാഷ്ട്ര സമൂഹവും ആശങ്ക അറിയിച്ചിരുന്നു. പ്രമേയം സെനറ്റിലും പാസാവേണ്ടതുണ്ട്. തുടര്‍ന്ന് പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെയേ നിയമമാകൂ.
അതിനിടെ, ഉപരോധത്തെ എതിര്‍ത്ത് ചൈന രംഗത്തെത്തി. ഉത്തര കൊറിയയുമായി വ്യാപാര ബന്ധങ്ങളുള്ള ചൈനയ്ക്ക് യു.എസ് ഉപരോധം കടുത്ത തിരിച്ചടിയാവും. ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക നിയമം ചൂണ്ടിക്കാട്ടി അവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കം ചൈന ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."