ജെ.പി.എച്ച്.എന്‍ നിയമന നില പരിശോധിക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
കൊച്ചി: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി.എച്ച്.എന്‍) നിയമന നില പരിശോധിക്കുകയും അവ വേണ്ടവിധത്തില്‍ നടപ്പിലാക്കുകയും ചെയ്യണമെന്ന് ഓള്‍ കേരള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് ടു റാങ്ക് ഹോള്‍ഡേഴ് അസോസിയേന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷം പിന്നിട്ടിട്ടും കാസര്‍ക്കോട്, വയനാട്, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒരു നിയമനം പോലും നടന്നിട്ടില്ല.
എറണാകുളം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ വിരലിലെണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് നടന്നത്. 1:1 ആണ് നിയമനത്തിനുള്ള നിലവിലെ അനുപാതം. എന്നാല്‍ ഇത് നിലവില്‍ വന്നിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഭൂരിഭാഗം ജില്ലകളിലും ശരിയായ രീതിയില്‍ ഇത് നടപ്പാക്കിയിട്ടില്ലെന്നും ഓള്‍ കേരള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എല്ലാ ജില്ലകളിലും നിലവില്‍ ഒഴിവുകളുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചുവെക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ശരിയായ വിവരങ്ങള്‍ തരാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. പല കാരണങ്ങള്‍ പറഞ്ഞാണ് തങ്ങളുടെ നിയമനം തടയുന്നത്. സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ പുതുതായി നിരവധി അധിക തസ്തികകള്‍ സൃഷ്ടിച്ചെങ്കിലും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് ഒരു തസ്തിക പോലും വര്‍ധിപ്പിച്ചില്ല.
നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് 8ന് സംസ്ഥാനജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ ഡി.എച്ച്.എസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഓള്‍ കേരള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമന നില പരിശോധിച്ച് തക്കതായ നടപടികള്‍ സ്വീകരിക്കുക, നിയമനങ്ങളും പ്രമോഷനും ജില്ലാ തലത്തില്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. മറിയാമ്മ പി.പി, ഷീബ ജോണ്‍സണ്‍, പുഷ്പലത, അമ്പിളി പി.പി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."