രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും: കെ.പി.എം.എസ്
കൊച്ചി: രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കുവാന്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുവാന്‍ കേരള പുലയര്‍ മഹാ സഭയുടെ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചതായി കെ.പി.എം.എസ് ജന.സെക്രട്ടറി തുറവൂര്‍ സുരേഷ് അറിയിച്ചു.
ഇതിന്റെ ഭാഗമായി നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ സര്‍ക്കാര്‍ ഭൂമികളും പിടിച്ചെടുക്കും. സംസ്ഥാനത്തിനെ നാല് മേഖലകളായി തിരിച്ച് ഭൂഅധിനിവേശ പ്രക്ഷോഭ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുവാനും സംസ്ഥാന സമ്മേളനത്തില്‍ ധാരണയായി. ഇതിന്റെ മുന്നോടിയായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരംവരെ ഭൂഅധിനിവേശ പ്രക്ഷോഭ ജാഥ ഒക്‌ടോബറില്‍ സംഘടിപ്പിക്കും. ഭൂരഹിത ജനവിഭാഗങ്ങളുടെ വിശദമായ വിവരങ്ങള്‍ കെപിഎംഎസ് വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയണമെന്നും സംസ്ഥാന നേതൃതം അറിയിച്ചു. കെപിഎംഎസ് തുടരുന്ന രാഷ്ട്രിയ നിലപാടുകളില്‍ മാറ്റമില്ല. ബിഡിജെഎസിനെ തുടര്‍ന്നും പിന്തുണയ്ക്കും. എന്നാല്‍ സംഘടനിയില്‍പ്പെട്ടവര്‍ക്ക് മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാകില്ല. മഹാത്മ അയ്യങ്കാളിയുടെ 76ാം ചരമവാര്‍ഷിക ദിനാചരണം വങ്ങാനൂര്‍ തീര്‍ത്ഥാടനമായി ജൂണ്‍ 17,18 തിയതികളില്‍ ആചരിക്കുവാനും സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."