ജില്ലാ പ്രതിഭോത്സവം നാളെ മുതല്‍
പെരുമ്പാവൂര്‍: സര്‍വ ശിക്ഷാ അഭിയാന്‍ എറണാകുളം ജില്ലാ പ്രതിഭോത്സവം നാളെ മുതല്‍ 12 വരെ വായ്ക്കര ഗവ. യു.പി. സ്‌കൂളില്‍ വച്ച് നടക്കും. പ്രതിഭോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിക്കും. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ മുഖ്യ പഭാഷണം നടത്തും.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഗുണാത്മക നേട്ടങ്ങള്‍ സ്വായത്തമാക്കി പുത്തനുണര്‍വ്വിന്റെ പാതയില്‍ അനുദിനം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അക്കാദമിക മികവിനൊപ്പം കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭകളേയും കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതും തുടര്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുമുണ്ട്.
ഓരോ സ്‌കൂളിനെയും ഓരോ ടാലന്റ് ലാബ് ആക്കി മാറ്റുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തു ഈ ഉദ്യമത്തില്‍ പങ്കാളികളായി ക്യാമ്പിനെ ഒരു ജനകീയോത്സവമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും സംഘാടകരും. കുട്ടികളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് തുടര്‍ അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ക്യാംപിന്റെ പ്രഥമ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."