എസ്.എസ്.എല്‍.സി: ജില്ലയില്‍ 96.24% വിജയം
കൊച്ചി: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ജില്ലയില്‍ 96.24% വിജയം. പരീക്ഷ എഴുതിയ 35868 വിദ്യാര്‍ഥികളില്‍ 34522 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.വിജയ ശതമാനത്തില്‍ സംസ്ഥാന തലത്തില്‍ ഒമ്പതാം സ്ഥാനത്താണ് ജില്ല. 1608 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. ഇതില്‍ 1110 പേര്‍ പെണ്‍കുട്ടികളാണ്. 498 ആണ്‍കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച 101 വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്.
97.97% ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. പരീക്ഷ എഴുതിയ 38002 വിദ്യാര്‍ഥികളില്‍ 37231 പേര്‍ കഴിഞ്ഞവര്‍ഷം ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഒന്നാമതെത്തിയ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഇത്തവണയും ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 98.85% ആണ് മൂവാറ്റുപുഴയുടെ വിജയം. ഇവിടെ പരീക്ഷ എഴുതിയ 4011 വിദ്യാര്‍ഥികളില്‍ 3965 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. 259 പേര്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടി. ആലുവ വിദ്യാഭ്യസ ജില്ല 96.9% വിജയം കൈവരിച്ചപ്പോള്‍ എറണാകുളം 94.45 ശതമാനവും കോതമംഗലം 96.96 ശതമാനവും വിജയം നേടി. ആലുവയില്‍ പരീക്ഷ എഴുതിയ 12951 പേരില്‍ 12550 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
650 പേരാണ് ഇവിടെ സമ്പൂര്‍ണ എ പ്ലസ് നേടിയത്. എറണാകുളത്ത് പരീക്ഷ എഴുതിയ 12946 പേരില്‍ 12228 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 432 പേര്‍ ഇവിടെ സമ്പൂര്‍ണ എ പ്ലസ് നേടി. കോതമംഗലത്ത് 5779 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 5960 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. എ പ്ലസ് നേടിയത് 267 പേര്‍. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ മൂവാറ്റുപുഴയില്‍ പരീക്ഷ എഴുതിയ 4011 പേരില്‍ 3965 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതില്‍ 259 പേര്‍ സമ്പൂര്‍ണ എ പ്ലസ് നേടി.
ജില്ലയില്‍ 134 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതില്‍ 48 സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ്. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയശതമാനം 92.97. പരീക്ഷയെഴുതിയ 5626 പേരില്‍ 5231 പേരും വിജയിച്ചു.
25,933 പേരാണ് എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയത്. ഇതില്‍ 25,049 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി,വിജയശതമാനം 96.59. ഇതില്‍ 1165 വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ്ണ എപ്ലസ് നേടി. 98.44 ശതമാനമാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 4309 പേരില്‍ 4242 വിദ്യാര്‍ഥികള്‍ വിജയിച്ചു. 342 പേര്‍ സമ്പൂര്‍ണ എ പ്ലസുകാരായി.
100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ (പരീക്ഷ എഴുതിയവരുടെ എണ്ണം ബ്രാക്കറ്റില്‍)
1. ജി.എച്ച്.എസ്.എസ്, പൂതൃക്ക (104) 2. ഗവ മോഡല്‍ എച്ച്.എസ് പാലക്കുഴ (59) 3. ജി.എച്ച്.എസ്.എസ് ചോറ്റാനിക്കര (53) 4. ജി.എച്ച്.എസ്.എസ്, ചെങ്ങമനാട് (53) 5. ജി.എച്ച്.എസ് വെസ്റ്റ് കടുങ്ങല്ലൂര്‍ (52) 6. ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം (50) 7. ജി.എച്ച്.എസ്.എസ് ചേരാനെല്ലൂര്‍, കൂവപ്പടി (46) 8. ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് കളമശേരി (44) 9. ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് കടമക്കുടി (37) 10. ജി.എച്ച്.എസ് മണീട് (35) 11. ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം (34) 12. ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, നോര്‍ത്ത് പറവൂര്‍ (32) 13. ജി.വി.എച്ച്.എസ്.എസ്, തിരുമാറാടി (30) 14. ജി.എച്ച്.എസ്.എസ്, പെരുമ്പാവൂര്‍ (28) 15. ജി.എച്ച്.എസ്.എസ് പാമ്പാക്കുട (28) 16. ഗവ. ഈസ്റ്റ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ (25) 17. ജി.വി.എച്ച്.എസ്.എസ്, മാങ്ങായില്‍, മരട് (24) 18. ജി.എച്ച് എസ്, തത്തപ്പിള്ളി (24) 19. ജി.വി.എച്ച്.എസ്.എസ് ഇരിങ്ങോല്‍ (23) 20. ജി.എച്ച്.എസ് മുടിക്കല്‍ (23) 21. ഇ.എം ഗവ. എച്ച്.എസ്.എസ് ഫോര്‍ട്ടുകൊച്ചി (22) 22. ജി.എച്ച്.എസ്.എസ് ഊരമന (21) 23. ജി.എച്ച്.എസ്.എസ് മാമ്മലശേരി (21) 24. ജി..എച്ച്.എസ് അകനാട് (20) 25. ജി.എച്ച്.എസ് തെങ്ങോട് (19) 26. ജി.എച്ച്.എസ് മാമലക്കണ്ടം (17) 27. ജി.എച്ച്.എസ് പനമ്പിള്ളിനഗര്‍ (17) 28. ജി.വി.എച്ച്,എസ് ഈസ്റ്റ് മാറാടി (17) 29. ജി.വി.എച്ച്.എസ് മാതിരപ്പിള്ളി (17) 30. ജി.എച്ച്.എസ് അയ്യന്‍കാവ് (17) 31. ജി.എച്ച്.എസ്.എസ് നാമക്കുഴി (16) 32. ഗവ.ആര്‍.എഫ്.ടി.എച്ച്.എസ് തേവര (14) 33. ഗവ.പാലസ് എച്ച്.എസ് തൃപ്പൂണിത്തുറ (13) 34. ജി.വി.എച്ച്.എസ് അമ്പലമുകള്‍ (13) 35. ജി.എച്ച്.എസ് ബിനാനിപുരം (13) 36. ജി.എച്ച്.എസ്.എസ് ചാത്തമറ്റം (13) 37. ജി.എച്ച്.എസ് അത്താണിക്കല്‍ (13) 38. ജി.എച്ച്.എസ്.എസ് ശിവന്‍കുന്ന്, മൂവാറ്റുപുഴ (12) 39. ജി.വി.എച്ച്.എസ് കടവൂര്‍ (12) 40. ജി.എച്ച്.എസ് പിറവം (11) 41. ജി.എച്ച്.എസ് അരൂര്‍ (10) 42. ജി.എച്ച്.എസ് പുളിക്കാമലി (9) 43. ജി.എച്ച്.എസ് പനയപ്പിള്ളി (8) 44. ജി.എച്ച്.എസ് വില്ലിങ്ടണ്‍ ഐലന്റ് (8) 45. എച്ച്.എം.എച്ച്.എസ്.എസ് രണ്ടാര്‍കര (6) 46. ജി.എച്ച്.എസ് തിരുവാങ്കുളം (5) 47. ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് മട്ടാഞ്ചേരി (5) 48. ഗവ.സാംസ്‌കൃത് എച്ച്.എസ് തൃപ്പൂണിത്തുറ (5) |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."