HOME
DETAILS

ഉന്നം തെറ്റാതെ ഇന്ത്യ

  
backup
August 23 2018 | 19:08 PM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af

ജക്കാര്‍ത്ത: അഞ്ചാംദിനവും മെഡലുകള്‍ വരിക്കൂട്ടി ഇന്ത്യ കുതിപ്പ് തുടരുന്നു. ഒരു സ്വര്‍ണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് രണ്ട് ദിവസത്തിനിടെ ഇന്ത്യ വാരിക്കൂട്ടിയത്. ഷൂട്ടിങ്ങില്‍ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. 

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് ആണ് ഇന്ത്യക്ക് വേണ്ടി നാലാം സ്വര്‍ണമെഡല്‍ നേടിക്കൊടുത്തത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഷൂട്ടറാണ് രാഹി.തായ്‌ലന്‍ഡിന്റെ നഫാസ്വാന്‍ യങ്പായ്ബൂണ്‍ ഈ ഇനത്തില്‍ വെള്ളി നേടി. കൊറിയയുടെ മിന്‍ജുങ്ങിനാണ് വെങ്കലം. അതേസമയം, ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന മനു ബക്കര്‍ ഇതേ ഇനത്തില്‍ ആറാം സ്ഥാനത്തായി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയിരുന്ന രാഹി അവസാനമാകുമ്പോഴേക്കും പിന്നിലായെങ്കിലും തുടര്‍ച്ചയായ രണ്ടു ടൈബ്രേക്കറില്‍ മികച്ച പ്രകടനം കാഴചവച്ച് അന്തിമ വിജയം നേടുകയായിരുന്നു. 34 പോയിന്റ് നേടിയാണ് രാഹി സ്വര്‍ണം നേടിയത്. ആറാം സ്ഥാനത്തുള്ള മനു ബക്കറിന് 16 പോയിന്റേ നേടാനായുള്ളൂ.
പുരുഷന്മാരുടെ ഡബിള്‍ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ പതിനഞ്ചുകാരന്‍ ശര്‍ദുല്‍ വിഹാന്‍ വെള്ളി നേടി. ഫൈനല്‍ ട്രൈബ്രേക്കറില്‍ സ്വര്‍ണം നേടാനായില്ലെങ്കിലും ഉജ്വല പ്രകടനമാണ് ഇന്ത്യയുടെ കൗമാരതാരം കാഴ്ചവച്ചത്. ഈ ഇനത്തില്‍ 74 പോയിന്റ് നേടിയ കൊറിയയുടെ ഷിന്‍ ഹ്യുന്‍വൂ സ്വര്‍ണം നേടി. 53 പോയിന്റ് നേടിയ ഖത്തറിന്റെ ഹമദ് അലിക്കാണ് വെങ്കലം. വിഹാന്‍ 73 പോയിന്റ് നേടി. ഗെയിംസിന്റെ മൂന്നാംദിനം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍, 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സഞ്ജീവ് രജ്പുത് എന്നിവര്‍ വെള്ളിയും നേടിയിരുന്നു. ഇതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടായി.


ഇന്ത്യ ഇന്നലെ നേടിയ ആറ് വെങ്കലത്തില്‍ നാലെണ്ണവും വുഷുവിലായിരുന്നു. ഇന്ത്യയുടെ നാല് താരങ്ങളും സെമിയില്‍ തോറ്റതോടെയാണ് വെങ്കലം ലഭിച്ചത്. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ നരേന്ദ്രര്‍ ഗ്രെവാള്‍, 60 കിലോഗ്രാം വിഭാഗത്തില്‍ സൂര്യ ബാനു പ്രതാപ് സിങ്, 56 കിലോഗ്രാം വിഭാഗത്തില്‍ സന്തോഷ് കുമാര്‍, 60 കിലോഗ്രാം വനിതാ വിഭാഗത്തില്‍ നയോരം റോഷിഭിന ദേവി എന്നിവരാണ് വെങ്കല മെഡല്‍ നേടിയത്.


മറ്റ് രണ്ട് വെങ്കല മെഡല്‍ ടെന്നിസിലും പുരുഷ കബഡിയിലുമാണ് ലഭിച്ചത്. ടെന്നിസില്‍ വനിതാ താരം അങ്കിത റെയ്‌നയാണ് ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ചത്. അഞ്ചാം ദിനം ഇന്ത്യക്കു ലഭിച്ച ആദ്യത്തെ മെഡല്‍ കൂടിയാണിത്. സൂപ്പര്‍ താരം സാനിയാ മിര്‍സയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പടുന്ന അങ്കിത സെമി ഫൈനലില്‍ പൊരുതി വീഴുകയായിരുന്നു. ചൈനീസ് താരം സാങ് ഷുവെയോട് 4-6, 6-7 നായിരുന്നു അങ്കിതയുടെ തോല്‍വി. മത്സരം രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. പരാജയപ്പെട്ടെങ്കിലും മറ്റൊരു മെഡല്‍ കൂടി ഇന്ത്യയുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ താരത്തിനു സാധിച്ചു. ഏഷ്യന്‍ ഗെയിംസ് ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യക്കു വേണ്ടി മെഡല്‍ കൊയ്യുന്ന രണ്ടാമത്തെ വനിതാ താരമാണ് 25കാരിയായ അങ്കിത. നേരത്തെ സാനിയ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. 2006ല്‍ ദോഹയില്‍ നടന്ന ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയാണ് സാനിയ ചരിത്രം കുറിച്ചത്.

 

ഗോള്‍മഴ തീര്‍ത്ത്ഇന്ത്യന്‍ ഹോക്കി ടീം

 

86 വര്‍ഷത്തിനു ശേഷം ഹോക്കിയില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം

 

ജക്കാര്‍ത്ത: ഹോക്കിയില്‍ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീമിന് വിജയം. എതിരില്ലാത്ത 26 ഗോളുകള്‍ക്ക് ഹോങ്കോങ്കിനെയാണ് ഇന്ത്യന്‍ പുരുഷ ടീം തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതോടെ ഇന്ത്യന്‍ ഹോക്കി ടീം 86 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. അന്താരാഷ്ട്ര ഹോക്കിയില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമായ 24-1 എന്ന സ്‌കോറാണ് ജക്കാര്‍ത്തയില്‍ മറികടന്നത്. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്തോനേഷ്യയെ 17 ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 43 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഒറ്റ ഗോള്‍ പോലും വഴങ്ങിയതുമില്ല.

 


കബഡിയില്‍ പുരുഷ ടീമിന് വെങ്കലം; വനിതകള്‍ ഫൈനലില്‍

 

ആദ്യമായാണ് ഇന്ത്യന്‍ കബഡി ടീം സ്വര്‍ണം നേടാതെ ഗെയിംസില്‍ നിന്ന് പുറത്താകുന്നത്

 

ജക്കാര്‍ത്ത: കബഡിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് സെമിഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ഇതോടെ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണ മെഡല്‍ നേടാതെ പുറത്തായി. സെമിഫൈനലില്‍ ഇറാനോട് 27-18ന് തോറ്റാണ് ഇന്ത്യന്‍ ടീം പുറത്തായത്. 1990ല്‍ കബഡി ഗെയിംസില്‍ ഉള്‍പ്പെടുത്തിയ ശേഷം ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സ്വര്‍ണ മെഡല്‍ നേടാതെ പുറത്താവുന്നത്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യ സ്വര്‍ണ മെഡല്‍ ഉറപ്പിച്ച ഇനമായിരുന്നു കബഡി. സെമിഫൈനലില്‍ തോറ്റതോടെ വെങ്കല മെഡലുമായി ഇന്ത്യക്ക് മടങ്ങേണ്ടി വന്നു.
അതേസമയം വനിതാ ടീം ഈ ഇനത്തില്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സെമിഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 27-14 ന് പരാജയപ്പെടുത്തിയാണ് വനിതകള്‍ ഫൈനലിലെത്തിയത്. ഫൈനലില്‍ ഇറാനാണ് ഇന്ത്യയുടെ എതിരാളികള്‍. സെമിയില്‍ തായ്‌ലന്റിനെ പരാജയപ്പെടുത്തിയാണ് ഇറാന്‍ ഫൈനലിലെത്തിയത്. ഇന്ന് വൈകിട്ട് 3.30നാണ് ഫൈനല്‍.


ടെന്നിസില്‍ ഇന്ത്യന്‍ കുതിപ്പ്


ടെന്നിസില്‍ വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്‌ന സെമി ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യന്‍ കുതിപ്പിന് വിരാമമായിട്ടില്ല. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പ്രജ്‌നേഷ് പ്രഭാകരന്‍ സെമിഫൈനലില്‍ കടന്നിട്ടുണ്ട്. കൊറിയന്‍ താരത്തെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രജ്‌നേഷ് സെമിയിലെത്തിയത്. പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ - ഷരണ്‍ ദിവിജ് സഖ്യം ഫൈനലില്‍ കടന്നിട്ടുണ്ട്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ജപ്പാന്‍ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഈ സഖ്യം ഫൈനലിലെത്തിയത്. ഇന്ന് കസാക്കിസ്ഥാന്‍ ജോഡികളുമായാണ് ഫൈനല്‍.

 

ബാഡ്മിന്റണിലും പ്രതീക്ഷ


വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി.വി സിന്ധുവും സൈന നെഹ്‌വാളും ആദ്യ റൗണ്ട് വിജയിച്ചു. വിയറ്റ്‌നാം താരത്തെ 2-1 ന് വീഴത്തിയാണ് പി.വി സിന്ധു അടുത്ത റൗണ്ടിലേക്ക് കടന്നത്. ആദ്യ സെറ്റ് 21-10ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റില്‍ 12-21ന് പിന്നിലായി. മൂന്നാം സെറ്റില്‍ 23-21ന് ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് സിന്ധു ജയിച്ചത്.
ഇറാന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ അനായാസം മറികടന്നാണ് സൈനയുടെ വിജയം. 21-7, 21-9 എന്ന സ്‌കോറിനാണ് സൈന ജയിച്ചത്. വനിതാ ഡബിള്‍സില്‍ അശ്വിനി പെന്നപ്പ - റെഢി എന്‍ സിക്കി സഖ്യവും ജയിച്ചു. ഹോങ്കോങ്ക് താരങ്ങളോട് 21-16, 21-15 സ്‌കോറിനാണ് ഇവരുടെ വിജയം. പുരുഷ ഡബിള്‍സില്‍ അട്രി മനു- സുമീത്ത് റെഢി സഖ്യവും ചിരാഗ് ഷെട്ടി - സ്വാതിക് സായിരാജ് സഖ്യവും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.

 

തുഴച്ചിലില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍


തുഴച്ചില്‍ പുരുഷ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ ഇന്ത്യയുടെ കുമാര്‍ രോഹിത് - ഭഗവാന്‍ സിങ് കൂട്ടുകെട്ട് ഫൈനലില്‍ കടന്നു. ഫൈനലിന് മുന്‍പുള്ള റെപ്‌ചെയ്ഞ്ചില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇവര്‍ ഫൈനലിലെത്തിയത്. 7.14.23 എന്ന സമയത്തിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  27 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago