അമേരിക്കക്കും റഷ്യക്കും മുന്നറിയിപ്പുമായി ബഗ്ദാദി
ദമസ്കസ്: പല തവണ കൊല്ലപ്പെട്ടതായി പ്രചാരണമുണ്ടായിരുന്ന ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പേരില്‍ പുതിയ ശബ്ദസന്ദേശം പുറത്ത്.
'ജിഹാദി'ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ടെലഗ്രാം സന്ദേശമാണു ബുധനാഴ്ച പുറത്തുവന്നത്. ഐ.എസിനു സ്വാധീനം നഷ്ടപ്പെട്ട സിറിയയിലും ഇറാഖിലുമുള്ള പടിഞ്ഞാറന്‍ മേഖലയില്‍ ആക്രമണത്തിനൊരുങ്ങാനാണ് ബഗ്ദാദിയുടെ ആഹ്വാനം.
അമേരിക്കയ്ക്കും റഷ്യയ്ക്കുമുള്ള മുന്നറിയിപ്പും സന്ദേശത്തിലുണ്ട്. ഇരുവര്‍ക്കും പോരാളികള്‍ കരുതിവച്ചിട്ടുണ്ടെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമാണു ഭീഷണി.
സിറിയയിലും ഇറാഖിലും ഐ.എസിനെതിരേയുള്ള സൈനിക നീക്കത്തില്‍ അമേരിക്കയും റഷ്യയും പങ്കാളികളാണ്. ദൈവഹിതത്താല്‍ ഖിലാഫത്ത് അതിജീവിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. പലയിടങ്ങളിലായി കീഴടങ്ങിയ ഐ.എസ് തീവ്രവാദികളെ സന്ദേശത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് ബഗ്ദാദിയുടെ ശബ്ദസന്ദേശം പുറത്തുവരുന്നത്. നേരത്തെ രണ്ടു തവണ ബഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. അവസാനമായി റഷ്യയാണ് 'കൊലപാതക' വാര്‍ത്ത പുറത്തുവിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."