ബി.ജെ.പി സ്വാര്‍ഥമതികളുടെ പാര്‍ട്ടിയെന്ന് വാജ്്‌പേയിയുടെ അനന്തരവള്‍
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരേ മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ അനന്തരവള്‍ ശക്തമായ ആരോപണവുമായി രംഗത്ത്. വാജ്‌പേയ് അന്തരിച്ച് ഒരാഴ്ച മാത്രം കഴിഞ്ഞിരിക്കേ നടത്തിയ ആരോപണം രാഷ്ട്രീയ രംഗത്തും വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.
2019ലെ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി വാജ്‌പേയിയുടെ പേര് ഉപയോഗപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളുടെ നീക്കം നീചമാണെന്ന് അദ്ദേഹത്തിന്റെ അനന്തരവള്‍ കരുണ ശുക്ല ആരോപിക്കുന്നു.
സ്വാര്‍ഥതയാണ് ബി.ജെ.പിയെന്ന പാര്‍ട്ടിക്കുള്ളത്. വാജ്‌പേയിയുടെ പേര് ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുടില തന്ത്രമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നത്. വാജ്‌പേയിയുടെ പേരുപയോഗിച്ചാണ് ഇതുവരെ പാര്‍ട്ടി നേതൃത്വം നേട്ടമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ മരണ ശേഷവും അവര്‍ ശ്രമിക്കുന്നത് ഇതിനു തന്നെയാണ്. അദ്ദേഹത്തിന്റെ മരണം പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നത് ലജ്ജിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കാണിക്കാനിരിക്കുന്ന ഈ അഭിനയത്തെക്കുറിച്ച് വോട്ടര്‍മാര്‍ കരുതിയിരിക്കണമെന്നും അവര്‍ പറഞ്ഞു.
വാജ്‌പേയിയുടെ മൃതദേഹം വഹിച്ചുള്ള യാത്രയില്‍ മോദിയും അമിത്ഷായും അകമ്പടി സേവിച്ചതും അദ്ദേഹത്തിന്റെ ചിതാഭസ്മം രാജ്യത്താകമാനമുള്ള നദികളില്‍ ഒഴുക്കുന്നതിനായി സംഘടിപ്പിച്ച അടല്‍ കലശ യാത്രയുമെല്ലാം ബി.ജെ.പിയുടെ തട്ടിപ്പിന്റെ ഭാഗമായുള്ളതാണെന്നും കരുണ ശുക്ല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."