എഴുതിക്കൂട്ടിയത് 5,000 നോട്ടുബുക്കുകള്‍
എടച്ചേരി: പ്രകൃതിദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി യുവാക്കള്‍. വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ തങ്ങളുടെ നോട്ടുബുക്കുകള്‍ക്ക് പകരം പുതിയവ എഴുതി നല്‍കാനാണ് ഇവരുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി കഴിഞ്ഞദിവസം വടകരയ്ക്കടുത്ത റാണി പബ്ലിക് സ്‌കൂളില്‍, ഡിഗ്രിതലം മുതല്‍ പഠിക്കുന്ന യുവാക്കളുടെ കൂട്ടായ്മ നോട്ടുപുസ്തകങ്ങള്‍ എഴുതി.
ദിവസം മുഴുവന്‍ നീണ്ടുനിന്ന ക്യാംപില്‍ നൂറില്‍പരം യുവതീ യുവാക്കള്‍ അയ്യായിരത്തോളം നോട്ടുബുക്കുകളാണ് എഴുതിത്തീര്‍ത്തത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ഇന്‍കുബേഷനുമായി സഹകരിച്ചാണ് ഇവര്‍ നോട്ടുബുക്കുകള്‍ തയാറാക്കിയത്. അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടയ്ക്കുന്നതു വരെയുള്ള കാലയളവിലുള്ള നോട്ടുകളാണ് ഇവര്‍ എഴുതിനല്‍കുന്നത്.
'റ്റുഗതര്‍ വി കേന്‍' എന്ന പേരിലുള്ള കൂട്ടായ്മയില്‍ വടകര മേഖലയിലെ വിവിധ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ക്യാംപുകളിലെ ആയിരക്കണക്കിനു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസപരമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാക്കള്‍ ഇന്‍ക്യുബേഷനോട് ചേര്‍ന്ന് 'മിഷന്‍ 5000 നോട്ട്‌സ് ' പദ്ധതിക്ക് രൂപം നല്‍കിയത്.
ഓണാവധിക്ക് സ്‌കൂള്‍ തുറക്കുമ്പോള്‍ വയനാട്ടിലെ സ്‌കൂളുകളിലെത്തി അധ്യാപകരുടെ സഹായത്തോടെ കുട്ടികള്‍ക്ക് നോട്ടുപുസ്തകങ്ങള്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."