ഇസ്ലാമിനെ ആശ്ലേഷിച്ച കഥയുമായി ആ ബ്രിട്ടീഷ് വനിത പുണ്യഭൂമിയില്‍
മക്ക: ഇസ്ലാമിലേക്ക് മതം മാറിയ ശേഷം ജീവിതം എല്ലാ അര്‍ഥത്തിലും ഉന്നതിയിലെത്തിയിരിക്കുകയാണെന്ന് ആദ്യമായി ഹജ്ജിനെത്തിയ ബ്രിട്ടീഷ് വനിത കെയ്രി ജീന്‍. 13 വര്‍ഷം മുന്‍പ് ഇസ്ലാമിനെ ആശ്ലേഷിച്ച കഥ 43 കാരിയായ കെയിരി ജീന്‍ മിനായില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനു നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
മുസ്ലിംകളുടെ ഉന്നതമായ സ്വഭാവഗുണങ്ങളും സഹാനുഭൂതിയും മാനവികതയുമാണ് തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതെന്നും ക്രിസ്തുമത വിശ്വാസികളായ കുടുംബം തന്റെ ഇസ്ലാം ആശ്ലേഷം വലിയ തോതില്‍ സ്വാഗതം ചെയ്തതായും കെയ്രി ജീന്‍ പറഞ്ഞു. ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളല്ല ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്. പല സാഹചര്യങ്ങളും ഘടകങ്ങളും ഇതിന് കാരണമാണ്. മറ്റുള്ളവരോടുള്ള മുസ്ലിംകളുടെ പെരുമാറ്റം തന്നെയാണ് ഇസ്ലാം ആശ്ലേഷത്തിന് തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്നും ഇവര്‍ പറഞ്ഞു.
മതം മാറ്റത്തിന്റെ പേരില്‍ തനിക്ക് യാതൊരുവിധ പ്രയാസങ്ങളും ഇതുവരെ നേരിടേണ്ടണ്ടി വന്നിട്ടില്ല. സാധാരണ ജീവിതം തന്നെയാണ് ഇപ്പോഴും ബ്രിട്ടനില്‍ നയിക്കുന്നതെന്ന് കെയിരി ജീന്‍ പറഞ്ഞു. ബംഗ്ലാദേശുകാരനായ മുസ്ലിം ഡോക്ടറെയാണ് വിവാഹം ചെയ്തത്. അന്ന് താന്‍ മുസ്ലിമായിരുന്നില്ല. ഇസ്ലാമിനെക്കുറിച്ച് നന്നായി പഠിക്കുന്നതുവരെ മതം മാറേണ്ടണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് തന്നോടുള്ള ഭര്‍ത്താവിന്റെ മികച്ച പെരുമാറ്റവും ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ വായിക്കുന്നതിന് പ്രേരണയായി. പ്രവാചക ചരിത്രമാണ് കൂടുതലായി പഠിച്ചത്. ഇതോടെ ഇസ്ലാം സത്യമതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് മതം മാറുന്നതിനുള്ള തീരുമാനം ഭര്‍ത്താവിനെ അറിയിക്കുകയും അദ്ദേഹം തനിക്ക് സത്യസാക്ഷ്യ വാചകം ചൊല്ലിത്തരികയുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."