HOME
DETAILS

ദുരിതബാധിതര്‍ക്ക് തുണിത്തരങ്ങള്‍ വാങ്ങാനെത്തിയ യുവാക്കളെ തല്ലിച്ചതച്ചു

  
backup
August 24 2018 | 02:08 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%a3%e0%b4%bf%e0%b4%a4

കൊല്ലം: ചെങ്ങന്നൂരിലെ പ്രളയദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ ചാമക്കടയിലെ ടെക്‌സ്‌റ്റൈല്‍ മൊത്ത വ്യാപാരകേന്ദ്രത്തില്‍ എത്തിയ യുവജന സംഘടനാപ്രവര്‍ത്തകരെ ഉടമയും ജീവനക്കാരും ചുമട്ടുകാരും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചു.
മര്‍ദ്ദനമേറ്റ് അവശരായ യുവാക്കളെ ഈസ്റ്റ് പൊലിസ് എത്തിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ക്ലബ് രക്ഷാധികാരി ടി.വി ടെറന്‍സ് ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. കടപ്പാക്കട യുവകലാസമിതി പ്രവര്‍ത്തകര്‍ പ്രളയദിനങ്ങളില്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മടങ്ങിയെത്തിയ ക്ലബ് ഭാരവാഹികള്‍ ദുരിതബാധിതര്‍ക്കായി അരിയും പച്ചക്കറിയും പലചരക്ക് സാധനങ്ങളും സമാഹരിച്ചു.
തുണിത്തരങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉള്ളതിനാല്‍ പലരില്‍ നിന്നും സംഭാവനയായി ലഭിച്ച 50,000 രൂപയുമായാണ് തുണി വാങ്ങാന്‍ കൊല്ലത്തെ മൊത്തവ്യാപാരകേന്ദ്രമായ എസ്.പി.എമ്മില്‍ എത്തിയത്. നൂറ് പേര്‍ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാനായിരുന്നു ഉദ്ദേശം.
യുവാക്കള്‍ ചെന്നയുടന്‍ തന്നെ ദുരിതാശ്വാസ ക്യാംപില്‍ കൊടുക്കാനുള്ള കുറഞ്ഞ വസ്ത്രങ്ങള്‍ ഇവിടെ ഇല്ലെന്നായിരുന്നു കട ഉടമയുടെ പ്രതികരണം. വില കുറഞ്ഞവ വാങ്ങാനല്ല എത്തിയതെന്ന് മറുപടി നല്‍കിയപ്പോള്‍ ജി.എസ്.ടി നമ്പര്‍ ഉണ്ടെങ്കിലേ തുണിത്തരങ്ങള്‍ നല്‍കാനാകൂ എന്നായി ഉടമ. അത് സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പിന്നെയും പല തടസവാദങ്ങളും ഉന്നയിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ സജീവ് എന്ന പ്രവര്‍ത്തകന്റെ മുഖത്ത് ഉടമ ആഞ്ഞടിച്ചു. ഇതിനെ പ്രതിരോധിച്ചതോടെ ഉടമ മറ്റ് ജീവനക്കാരെയും ചുമട്ടുകാരെയും അങ്ങോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കടയുടെ മുന്നില്‍ പൊലിസുകാര്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ബഹളം കേട്ട് അവര്‍ എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിട്ട് പത്തോളം വരുന്ന യുവജനസംഘടനാ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.
മൂന്ന് നിലകളിലെയും ജീവനക്കാരും ചുമട്ടുകാരും ഗുണ്ടകളും ഉള്‍പ്പെടെ നൂറോളം പേരടങ്ങുന്ന സംഘം വളഞ്ഞിട്ട് തല്ലി വീഴ്ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച വരെ കഴുത്തില്‍ കത്തി കാട്ടി പിടിച്ചുനിര്‍ത്തിയായിരുന്നു മര്‍ദ്ദനം.
അരമണിക്കൂറോളം മര്‍ദനം തുടരുന്നു. പലരും ബോധരഹിതരായി വീണു. സ്ഥിതി ഗുരുതരമാകുമെന്ന് കണ്ടാണ് സംഘം പിന്‍വലിഞ്ഞത്.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഈസ്റ്റ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസ് എത്തിയാണ് യുവാക്കളെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.
ക്ലബ് പ്രസിഡന്റ് ഷിബു ജോണ്‍സണ്‍, സെക്രട്ടറി നിയാസ്, ഭാരവാഹികളായ സാജന്‍, ഷാനവാസ്, സനോജ്, ഷിബു, ജോസ്, ഷാനവാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഈസ്റ്റ് പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ദുരിതാശ്വാസത്തിന്റെ ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago