ഹരിതകര്‍മ സേനാംഗത്തിനു നേരെ കൈയേറ്റം; വടകരയില്‍ മാലിന്യശേഖരണം നിര്‍ത്തിവച്ചു
വടകര: നഗരസഭയിലെ സീറോ വേസ്റ്റ് പദ്ധതിപ്രകാരം അജൈവമാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ സേനാംഗമായ സ്ത്രീക്കു നേരെ കൈയേറ്റം. മാലിന്യശേഖരണത്തിനിടെ പുത്തൂര്‍ സ്കൂളിനു സമീപത്താണു സംഭവം. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ അജൈവമാലിന്യ ശേഖരണം നിര്‍ത്തിവയ്ക്കാന്‍ ഹരിതകര്‍മസേന തീരുമാനിച്ചു. നഗരസഭയിലെ 12-ാം വാര്‍ഡില്‍ പുത്തൂര്‍ ഡയറ്റിനു സമീപത്തെ കടയില്‍ അജൈവമാലിന്യം ശേഖരിക്കുന്നതിനിടെയാണ് സംഭവം. നാലു ചാക്ക് മാലിന്യം ഉള്ളതിനാല്‍ 150 രൂപ ഹരിതസേന ആവശ്യപ്പെട്ടു. എന്നാല്‍ 100 രൂപയേ തരൂ എന്ന് കടക്കാരനും പറഞ്ഞു. ഒടുവില്‍ മൂന്നു ചാക്ക് 100 രൂപയ്ക്ക് എടുക്കാന്‍ ധാരണയായ ശേഷം മറ്റൊരാള്‍ വന്ന് ചാക്ക് പിടിച്ചുവാങ്ങുകയും എല്ലാ ചാക്കും എടുത്താല്‍ മാത്രമേ ഇവിടെനിന്ന് പോകാന്‍ പറ്റൂ എന്നുപറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഒരംഗത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായും അസഭ്യം പറഞ്ഞതായും ഹരിത സേനാംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."