കരുണയുടെ കൈയൊപ്പില്‍ നാട് കരകയറുന്നു
വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടകര താലൂക്കിലെ സഹകരണ സംഘങ്ങളും ജീവനക്കാരും രണ്ടു കോടി രൂപ നല്‍കും. റൂറല്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ നാണു എം.എല്‍.എ ആദ്യതുക ഏറ്റുവാങ്ങി. പ്ലാനിങ് അസി. റജിസ്ട്രാര്‍ എ.കെ അഗസ്റ്റി അധ്യക്ഷനായി.
മനയത്ത് ചന്ദ്രന്‍, എം. പത്മനാഭന്‍, ടി.കെ രാജന്‍, അഡ്വ. ഐ. മൂസ, മുഹമ്മദ് ബംഗ്ലത്ത്, ഇ. അരവിന്ദാക്ഷന്‍, അഡ്വ. സി. വത്സലന്‍, ജോണ്‍ പൂതംകുഴി, കെ. പുഷ്പജ, സി.കെ സുരേഷ്, എം.എം അശോകന്‍, സി.വി അജയന്‍, ജയപ്രകാശ്, എം. അശോകന്‍, ടി.കെ അഷ്‌റഫ്, കുനിയില്‍ രവീന്ദ്രന്‍, പി.പി കൃഷ്ണന്‍, മൂസ വാണിമേല്‍, കെ.എം വാസു, എന്‍.എം ഷീജ, പി. ഷിജു സംബന്ധിച്ചു.
അടക്കാത്തെരു എ.ആര്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 75,000 രൂപ നല്‍കി. പ്രസിഡന്റ് ടി. വത്സലന്‍ തഹസില്‍ദാര്‍ക്ക് തുക കൈമാറി. ജനറല്‍ സെക്രട്ടറി വടക്കയില്‍ റഫീഖ്, സുഭാഷ് കുറ്റിയില്‍, രവീന്ദ്രന്‍ കക്കോട്, ഹരിദാസന്‍ ടി.പി സംബന്ധിച്ചു. ശിവാനന്ദ വിലാസം ജെ.ബി സ്‌കൂള്‍ കുട്ടികള്‍ സ്വരൂപിച്ച 25,000 രൂപയും നിത്യോപയോഗ സാധനങ്ങളും തഹസില്‍ദാര്‍ക്ക് കൈമാറി.
ഓര്‍ക്കാട്ടേരി മൈത്രി റസിഡന്‍സ് അസോസിയേഷന്‍ 26,000 രൂപ നല്‍കി. പ്രസിഡന്റ് കെ.പി അശോകന്‍ വടകര തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാറിനു തുക കൈമാറി. പി.പി.കെ രാജന്‍, നാരായണന്‍ നെരോത്ത് സംബന്ധിച്ചു. ഏറാമല കോപറേറ്റിവ് അര്‍ബന്‍ സൊസൈറ്റി സംഭാവന നല്‍കി. പ്രസിഡന്റ് വി.പി സുലൈമാന്‍ ഹാജിയും ജീവനക്കാര്‍ നല്‍കുന്ന സംഭാവന സെക്രട്ടറി പി.പി താഹിറ വടകര സഹകരണ സംഘം അസി. രജിസ്ട്രാര്‍ക്ക് കൈമാറി.
നെല്ലാച്ചേരി എല്‍.പി സ്‌കൂള്‍ 25,000 രൂപ വടകര തഹസില്‍ദാര്‍ക്ക് കൈമാറി. പുതിയാപ്പ് പൂര്‍ണിമ റസിഡന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 56,590 രൂപ നല്‍കി. പ്രസിഡന്റ് വി.പി രാഹുലന്‍ തഹസില്‍ദാര്‍ക്ക് തുക കൈമാറി. കെ. പവിത്രന്‍, സത്യന്‍, ശ്രീനിവാസന്‍, എം. ജിതേഷ്, എം. ജിജു സംബന്ധിച്ചു. തിരുവള്ളൂര്‍ കിഴക്കേടത്ത് ക്ഷേത്രകമ്മിറ്റി 25,000 രൂപ സംഭാവന നല്‍കി. തുക ക്ഷേത്ര പരിപാലന സമിതി മാനേജര്‍ എം.കെ അനന്തന്‍ നമ്പ്യാര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. മോഹന് കൈമാറി. ഷൈമ പനിച്ചിക്കണ്ടി, ടി.കെ ബാലന്‍, വി.കെ കുട്ടി, എന്‍.എം ചന്ദ്രന്‍, കെ.കെ നിഖില്‍, കെ.എം സത്യന്‍, ടി. മനോജ്, കെ.കെ അബീഷ്, എന്‍.എം ഇല്യാസ് സംബന്ധിച്ചു.
കോണ്‍ഗ്രസ്(എസ്) കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച ഫണ്ട് പ്രസിഡന്റ് പി.പി രാജന്‍ ജില്ലാ പ്രസിഡന്റ് സി. സത്യേന്ദ്രന് കൈമാറി. ടി.കെ രാഘവന്‍, വള്ളില്‍ ശ്രീജിത്ത്, ടി. മോഹന്‍ദാസ്, ശശികുമാര്‍ മേമുണ്ട സംബന്ധിച്ചു. മേപ്പയില്‍ നവോദയ കലാവേദി 25,000 രൂപ സംഭാവനയായി നല്‍കി. പാറോല്‍ ബാലകൃഷ്ണന്‍ തുക തഹസില്‍ദാര്‍ ടി.കെ സതീഷ്‌കുമാറിനു കൈമാറി. പി.കെ രാമചന്ദ്രന്‍, പൂയ്യോട്ട് ചന്ദ്രന്‍, പി.കെ ജിതേഷ്, ആര്‍. വിജയന്‍, നമ്പിടി സുനി, കെ. സുരേന്ദ്രന്‍, സി. ഭാസ്‌കരന്‍ സംബന്ധിച്ചു. മേപ്പയില്‍ പ്രശാന്തി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷ പരിപാടി മാറ്റിവച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വി.കെ മുരളീധരന്‍ തഹസില്‍ദാര്‍ക്ക് കൈമാറി.
ബ്രദേഴ്‌സ് വള്ളിക്കാട് സ്വരൂപിച്ച വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍ എന്നിവ സെക്രട്ടറി പി. ശിവകുമാര്‍ തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാറിനു കൈമാറി. പി.പി സനീഷ്, പ്രസീന, പ്രതീഷ്, ശിവരാമന്‍, രാജന്‍, പ്രവീണ്‍, സജിലേഷ്, പ്രമോദ് സംബന്ധിച്ചു. വീവണ്‍ മയ്യന്നൂര്‍ സൗഹൃദ കൂട്ടായ്മ എറണാകുളം ജില്ലയിലെ പ്രളയബാധിതര്‍ക്ക് കിറ്റ് വിതരണം ചെയ്തു. ചോമ്പാല്‍ ആവിക്കര റസിഡന്‍സ് അസോസിയേഷന്‍ വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ വീടുകളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് നിര്‍വഹിച്ചു. നിഷ പറമ്പത്ത്, ചാലക്കുടിയിലെ പ്രളയബാധിത മേഖലയില്‍ മികച്ച സേവനം ചെയ്ത പ്രിയേഷ് മാളിയെക്കലിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചയാത്ത് അംഗം എ.ടി ശ്രീധരന്‍, സുധ മാളിയേക്കല്‍, ഉഷ ചത്തങ്കണ്ടി, എ.ടി മഹേഷ്, കെ.കെ മഹേഷ് സംസാരിച്ചു.
ആവിക്കര കലാക്ഷേത്രം, ആവിക്കര ക്ഷേത്രം , മുക്കാളി ദയ മെഡിക്കല്‍സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആലുവയില്‍ മരുന്നും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. കെ.കെ മഹേഷ്, ഷാഹുല്‍ ഹമീദ്, പി. നാണു, പ്രദീപ് ചോമ്പാല, എം.പി ബാബു, ഉഷ ചാത്തങ്കണ്ടി, കെ.പി ഗോവിന്ദന്‍, എം. കുഞ്ഞിരാമന്‍, പ്രദീപ് കുമാര്‍, എന്‍.പി അരുണ്‍ സംസാരിച്ചു.
നന്തിബസാര്‍: ചിങ്ങപുരം സി.കെ.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശേഖരിച്ച സാധനങ്ങളും തുകയും പ്രധാനാധ്യാപകന്‍ എടക്കുടി സുരേഷ് ബാബു എം.എല്‍.എ കെ. ദാസനു കൈമാറി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ മാസ്റ്റര്‍, പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ വി.വി ഉഷ, പ്രിന്‍സിപ്പല്‍ വിപിന്‍ കുമാര്‍, സജിത്ത്, ടി. സതീഷ് ബാബു, ആര്‍.എസ് രജീഷ്, പി. സുധീഷ്, കെ. രാമചന്ദ്രന്‍, പി.കെ ബിജു, പി. ശ്യാമള, പി. ബീന, മഞ്ജുഷ സംബന്ധിച്ചു. രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് 1,67,510 രൂപയും കൈമാറി.
വടകര: സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് തുണയേകാന്‍ കടത്തനാട്ടിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കലാസംഗമവുമായി രംഗത്ത്. പുതിയ സ്റ്റാന്‍ഡില്‍ രാവിലെ തുടങ്ങിയ കലാസംഗമം മാന്ത്രികന്‍ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്തു. വിനോദ് കോവൂര്‍, വി.ടി മുരളി, ഇ.വി വത്സന്‍, പ്രേംകുമാര്‍ വടകര, സതീശന്‍ നമ്പൂതിരി, ശ്രീലത,വിഷ്ണുമായ തുടങ്ങിയ നൂറോളം പേര്‍ പരിപാടികള്‍ അവതരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ വടകര പ്രദേശത്തെ ഏഴു മത്സ്യത്തൊഴിലാളികളെ ആദരിച്ചു.
വടകര: പ്രളയബാധിതര്‍ക്ക് സഹായവുമായി കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസും പൊലിസ് അസോസിയേഷനും രംഗത്ത്. കുടിവെള്ള ബോട്ടിലുകള്‍, 250 ചാക്ക് അരി, മറ്റു ഭക്ഷ്യധാന്യങ്ങള്‍, ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയാണ് നാലു പൊലിസ് വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോയത്. റൂറല്‍ ജില്ലാ പൊലിസ് മേധാവി ജി. ജയ്‌ദേവ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.പി ഭാസ്‌കരന്‍, എന്‍. സുനില്‍കുമാര്‍, സി.കെ സുജിത്ത്, എ. വിജയ, പ്രേമന്‍ മുചുകുന്ന്, പി. മുഹമ്മദ്, ഷാജികുമാര്‍, അഭിജിത്ത് നേതൃത്വം നല്‍കി.
കക്കട്ടില്‍: വയനാട്ടില്‍ പ്രളയത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ഗോത്രവിഭാഗത്തില്‍പെട്ടവര്‍ക്ക് ഭക്ഷണക്കിറ്റുമായി നരിപ്പറ്റയിലെ യുവാക്കളുടെ സംഘം. സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല യുവ വേദിയുടെ നേതൃത്വത്തിലാണ് യുവാക്കള്‍ വയനാട്ടിലേക്ക് യാത്ര തിരിച്ചത്. ഗോത്രവിഭാഗത്തില്‍പെട്ടവര്‍ ഊരുകളില്‍ പട്ടിണിയാണെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളെ തുടര്‍ന്നാണ് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ടി.ഇ.ഒമാരെ ബന്ധപ്പെട്ട് ഊരുകളിലേക്ക് സഹായമെത്തിക്കാന്‍ തീരുമാനിച്ചത്. അര്‍ജുന്‍ എസ്. അപ്പു, വി. സജില്‍, ആരോമല്‍ ആനന്ദ്, യു.കെ രഗില്‍, ജിതിന്‍ ചന്ദ്രന്‍, വി. രഗില്‍, ജിബിന്‍ വൈഷ്ണവ്, അദ്വൈത്, ജിഥുന്‍, ശ്രീരാഗ്, വിഷ്ണു ജിത്ത് നേതൃത്വം നല്‍കി.
രക്ഷാദൗത്യം നടത്തിയവര്‍ക്ക് ഇന്ന് ആദരം
വടകര: പ്രളയത്തില്‍ അതീവദുര്‍ഘടമായ രക്ഷാദൗത്യത്തിനു മുന്നിട്ടിറങ്ങിയ വടകരയുടെ അഭിമാനമായ മത്സ്യത്തൊഴിലാളികള്‍ക്ക് വടകര മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സ്‌നേഹാദരം നല്‍കുന്നു. ഇന്ന് വൈകിട്ട് 4.30 അഴിത്തലയില്‍ നടക്കുന്ന പരിപാടി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തഹസില്‍ദാര്‍ പി.കെ സതീഷ് കുമാര്‍, തീരദേശ പൊലിസ് സര്‍ക്കിള്‍ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥിയാകും.
വീട് വൃത്തിയാക്കാന്‍ 32 അംഗ സര്‍വിസ് ടീം വയനാട്ടില്‍
വടകര: മഴ തകര്‍ത്തെറിഞ്ഞ മനസുകള്‍ക്ക് ആശ്വാസം പകരാനും വീടും പരിസരവും വൃത്തിയാക്കാനും ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വടകര ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള 32 അംഗ ടീം വയനാട്ട് കള്ളന്‍കൊല്ലി കോളനിയില്‍ എത്തി. പറഞ്ഞു. മുപ്പതോളം വീടുകള്‍ വൃത്തിയാക്കി താമസയോഗ്യമാക്കി. സ്റ്റേറ്റ് എല്‍.ടി സി.കെ മനോജ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജ, ടി.കെ റജിനേഷ്, സി.ജി രജികൃഷ്ണ, ആര്‍. മുരളി കൃഷ്ണ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."