ദുരിതകാലത്ത് അയല്‍ക്കാരെ ഹൃദയത്തോട് ചേര്‍ത്തി തമിഴ്മക്കള്‍
കോട്ടത്തറ: പ്രളയബാധിത പ്രദേശമായ കോട്ടത്തറ പഞ്ചായത്തിന് സ്വന്തനവുമായി തമിഴ്‌നാട് കൊടൈക്കനാല്‍ സ്വദേശികളായ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍. ഇവര്‍ വെണ്ണിയോട് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ സെല്ലിന്റെ കീഴിലായി ഊണും ഉറക്കവും ഒഴിച്ച് കയ്യും മെയ്യും മറന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിരതരായത് ദുരിതമേഖലക്ക് വേറിട്ടോരു കാഴ്ചയും സന്ദേശവുമായി മാറി.
നാല് ദിവസമായി ദുരിതാശ്വാസ സെല്ലൊരുക്കിയ കെട്ടിടത്തില്‍ ഭക്ഷണം പാകം ചെയ്തു കഴിച്ചും അരപ്പട്ടിണി കിടന്നും അര്‍ഹരെ കണ്ടെത്തി ഭക്ഷ്യവസ്തുക്കള്‍ തലച്ചുമടായി എത്തിച്ചുകൊടുത്തും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഗ്രാമീണ മനസുകളില്‍ മനുഷ്യസ്‌നേഹത്തിന്റെ ഇരിപ്പിടം ഒരുക്കി അവര്‍ നാട്ടുകാരോട് നിറകണ്ണുകളോടെ യാത്ര ചോദിച്ചു മടങ്ങി. സ്വന്തം ഊരിലെ കച്ചവടക്കാരനായ വയനാട്ടുകാരനായ നൗഷാദില്‍ നിന്നാണ് വയനാടിന്റെ വിശപ്പിനെക്കുറിച്ച് ഇവരറിയുന്നത്. പിന്നീടുള്ളതല്ലൊം കെട്ടിയെടുത്ത് ഒരു ലോഡ് അവശ്യസാധനങ്ങളുമായി കൊടൈക്കനാല്‍ തഹ്‌സില്‍ദാര്‍ രമേഷിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരുടെ ആശിര്‍വാദത്തോടെ ദുരിതമേഖല തേടി വെണ്ണിയോടെത്തുകയായിരുന്നു. അപ്പോഴേക്കും തമിഴ് മക്കളുടെ അയല്‍പക്ക സ്‌നേഹത്തേ വരവേല്‍ക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും അവര്‍ക്ക് സൗകര്യമൊരുക്കാന്‍ ദുരിതാശ്വാസ സെല്ല് സാരഥികളായ ഗഫൂര്‍ വെണ്ണിയോടും കെ.കെ മുഹമ്മദലിയും പി. സുരേഷും വാര്‍ഡ് മെംബര്‍ വി. അബ്ദുല്‍ നാസറും കാത്തിരിപ്പുണ്ടായിരുന്നു.
പ്രളയ ദുരിതത്തില്‍പെട്ടവര്‍ക്ക് അന്ന മെത്തിക്കാന്‍ വെളുപ്പാന്‍ കാലത്ത് ഊര് തേടിയിറങ്ങുന്ന ഈ തമിഴ് മക്കള്‍ എല്ലാവരുടേയും മനസ് കീഴക്കിയാണ് തിരിച്ചു പോകുന്നത്. 12 അംഗ സംഘത്തേ നയിച്ച മൈക്കിളും വിനോദം മലയാളി വേരുള്ള നൗഷാദുമൊക്കെ ഈ നാടിന്റെ നല്ല മനസില്‍ കൂടുകൂട്ടാന്‍ വീണ്ടും വിരുന്നെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."