നവീകരിച്ച കണ്‍സ്യൂമര്‍ ഫെഡ് ഉദ്ഘാടനം ചെയ്തു
താമരശേരി: നവീകരിച്ച ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് കാരാട്ട് റസാക്ക് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.ടി മേഖലയുടെ സാധ്യതകള്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രഥമാകുന്ന തരത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് പുറത്തിറക്കിയ മൈ ത്രിവേണി സ്മാര്‍ട്ട് കാര്‍ഡെന്ന് എം.എല്‍.എ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷനായി.
കാരാടി പുതിയ ബസ്റ്റാന്റിന് സമീപം (മാനിപുരം റോഡ്) എം.എം.ആര്‍ ആര്‍ക്കേഡിലാണ് നവീകരിച്ച കണ്‍സ്യൂമര്‍ ഫെഡ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ആദ്യ വില്‍പന നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ എ.പി മുസ്തഫ, മഞ്ജിത കുറ്റിയാക്കില്‍, കെ.കെ ഷൈലജ, കെ. സരസ്വതി,രത്‌നവല്ലി,ബിന്ദു ആനന്ദ്,കണ്‍സ്യൂമര്‍ഫെഡ് റീജ്യണല്‍ മാനേജര്‍ വി.കെ രാജേഷ്, സോണല്‍ മാനേജര്‍ കെ. ഗിരീഷ്‌കുമാര്‍, ബിസിനസ് മാനേജര്‍ പി.വി ഷരീഫ്, പി.വി പ്രമോദ്, ആര്‍.കെ.ഷൈമ, ടി.കെ വേണു, സോമന്‍പിലാത്തോട്ടം, എം.ബാലകൃഷണന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."