HOME
DETAILS
MAL
കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തണം
backup
August 24 2018 | 04:08 AM
വെള്ളപ്പൊക്കത്തിനു ശേഷം കുടിവെള്ളത്തിലൂടെ ജലജന്യരോഗങ്ങള്‍ പടരാനുള്ള സാധ്യതകൂടുതലാണ്. വെള്ളം കുറഞ്ഞതിനു ശേഷം കിണര്‍ സൂപ്പര്‍ ക്ലോറിനേഷന് വഴി ശുദ്ധീകരിക്കണം. ബ്ലീച്ചിങ ്പൗഡര് 1,000 ലിറ്ററിന് 10 ഗ്രാം വീതം കലക്കി അതിന്റെ തെളിവെള്ളം കിണറ്റിലൊഴിച്ചു ബക്ക റ്റ് കൊണ്ട് നന്നായി ഇളക്കണം. വൈകിട്ടോ രാത്രിയോ ഇങ്ങനെ ചെയ്തതിനു ശേഷം രാവിലെ ഉപയോഗിക്കാം. വെള്ളം കലങ്ങിയിട്ടുണ്ടെങ്കില്‍ ആലം (അലൂമിനിയം സള്‍ഫേറ്റ്) ഉപയോഗിച്ച് അവ നിര്‍മാര്‍ജനം ചെയ്യാം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിവെള്ളത്തിനായി ഉപയോഗിക്കണം.
ഡോ. മാധവന് കോമത്ത്
സയിന്റിസ്റ്റ്, വാട്ടര്‍ ക്വാളിറ്റി വിഭാഗം
സി.ഡബ്ല്യു.ആര്.ഡി.എം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."