സമസ്ത: ദുരിതാശ്വാസ വിതരണം ഇന്ന്
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് ആശ്വാസമായി സമസ്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 5000 കിറ്റുകളുടെ വിതരണോദ്ഘാടനം ഇന്ന് ഉച്ചക്ക് മൂന്നിന് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മേഖലാ തലങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കോര്‍ഡിനേറ്റര്‍മാരാണ് ഏറ്റുവാങ്ങുക. സമസ്തയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനമാണിത്. ജില്ലയില്‍ മഴക്കെടുതി മൂലം ഏറ്റവും ദുരിതമനുഭവിച്ച കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യ വസ്തുക്കളുടെ വിതരണം എന്നിവയാണ് ഇതിനകം നടന്നത്.
ഭക്ഷ്യവസ്തുക്കള്‍ ഗൃഹോപകരണങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന വിപുലമായ റിലീഫ് വിതരണമാണ് മൂന്നാം ഘട്ടത്തില്‍ നടക്കുന്നത് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സമസ്തയുടെയും പോഷക സംഘടനകളുടേയും ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."