30ന് ശുചീകരണ യജ്ഞം
കല്‍പ്പറ്റ: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഓഗസ്റ്റ് 30ന് ശുചീകരണ യജ്ഞം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ എട്ട് മുതലാണ് ശുചീകരണം ആരംഭിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് യജ്ഞം നടത്തുക. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ഹരിതകര്‍മ സേനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ഓരോ വാര്‍ഡുകളിലും അതാത് വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുക.
വീടുകളിലേയും പൊതു ഇടങ്ങളിലേയും മാലിന്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നീക്കം ചെയ്യും. തരംതിരിച്ച അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള, മറ്റ് ഹരിത സഹായ ഏജന്‍സികള്‍ എന്നിവരെ ഏല്‍പിക്കും. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ ഗ്ലൗസ്, കാലുറകള്‍ തുടങ്ങിയവ നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങലില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ [email protected] ല്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."