HOME
DETAILS

ക്യാംപുകളില്‍ നിന്നും ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

  
backup
August 24 2018 | 04:08 AM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8

കാക്കനാട്: പ്രളയ ദുരിതദിനങ്ങള്‍ക്ക് വിട പറഞ്ഞ് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഓര്‍ക്കാപ്പുറത്തെത്തിയ പ്രളയജലത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് ഈ ഓണക്കാലം കണ്ണീരിന്റെയും വറുതിയുടേയും ദിനങ്ങളാണെങ്കിലും ജീവന്‍ തിരികെ പിടിച്ച ആശ്വാസത്തിലാണ് പലരും.
ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പെരിയാര്‍ കര കടന്നു വരുന്ന കാഴ്ചയില്‍ അമ്പരന്നു പോയ കുടുംബങ്ങള്‍ ഉടുതുണിയുമായി രക്ഷാകേന്ദ്രങ്ങളിലേക്ക് പാഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പലരും ആശങ്കയിലായി. പതിറ്റാണ്ടുകള്‍ കൊണ്ടു പണിതുയര്‍ത്തിയതെല്ലാം മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് ഇപ്പോഴും പല കുടുംബങ്ങളും.
തിങ്കളാഴ്ച വരെ ജില്ലയിലെ 760 ക്യാംപുകളിലായി 3,77,255 പേര്‍ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ 75,010 പേര്‍ കുട്ടികളായിരുന്നു. വെള്ളം, വെളിച്ചം, ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം വേണ്ടതെല്ലാം ചെയ്‌തെങ്കിലും പലയിടങ്ങളിലും പരാതികള്‍ ഉയര്‍ന്നു.
വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി 50 ഡോക്ടര്‍മാര്‍ സേവനം നല്‍കിയെങ്കിലും അവശ്യമരുന്നുകള്‍ കിട്ടുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും ഭക്ഷ്യവസ്തുക്കളും മരുന്നും ക്യാംപുകളിലെത്തിക്കാന്‍ അന്‍പോട് കൊച്ചിയും സിനിമാ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പ്രയത്‌നിച്ചു.
ക്യാംപുകള്‍ വിട്ട് വീടുകളിലെത്തിയവരെ കാത്തിരുന്നത് പ്രളയമവശേഷിപ്പിച്ച ചളിയും വിഷപ്പാമ്പുകളും. ഒട്ടേറെ പേര്‍ക്ക് പാമ്പുകടിയേറ്റു. വെള്ളമിറങ്ങിയ വീടുകളിലെ ശുചീകരണത്തിന് ശുചിത്വമിഷനും ആരോഗ്യ വകുപ്പും ഹരിത കേരള മിഷനും ചേര്‍ന്ന് മേല്‍നോട്ടം വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ക്ലോറിനേഷന്‍, ബ്ലീച്ചിംഗ് പൗഡര്‍ വിതറല്‍ എന്നിവ നടത്തി വരികയാണ്. ചൂല്‍,ഫിനോയില്‍, അണുനാശിനികള്‍, ഗ്ലൗസ്, ഗണ്‍ ബൂട്ടുകള്‍, ചെരിപ്പുകള്‍ എന്നിവ നല്‍കാന്‍ തയ്യാറുള്ളവര്‍ അവരാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  23 days ago