ആസ്റ്റര്‍ മിംസില്‍ ന്യൂറോസയന്‍സ്, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ നവീകരിച്ചു
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ന്യൂറോസയന്‍സ്, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചതായി ആസ്റ്റര്‍ മിംസ് സി ഇ ഒ ഡോ. രാഹുല്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂറോളജി, ന്യൂറോ സര്‍ജറി, ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി തുടങ്ങിയവയ്‌ക്കൊപ്പം തലച്ചോറിലെ ശസ്ത്രക്രിയകള്‍ക്കായി ന്യൂറോ നാവിഗേഷന്‍ സാങ്കേതികവിദ്യയും തലയോട്ടിയ്ക്കുള്ളിലെ മര്‍ദ്ദം കൃത്യമായി നിശ്ചയിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ആസ്റ്റര്‍ മിംസിലുണ്ട്. സൂക്ഷ്മതയോടെയും കൃത്യതയോടെയും ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി പെന്റെറോ എന്ന അത്യാധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, തലച്ചോറിലെ മുഴകള്‍ നീക്കം ചെയ്യുന്നതിനുള്ള കാവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിരേറ്റര്‍, ന്യൂറോ എന്‍ഡോസ്‌കോപ്പി സാങ്കേതിക വിദ്യ എന്നിവയും ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചിട്ടുണ്ട്്്.
ഇതിനു പുറമെ നേത്രപടലം സമഗ്രമായി അപഗ്രഥിക്കാനുള്ള പെന്റാകാം, ഓപ്റ്റിക് നാഡിയുടെ പ്രശ്‌നങ്ങളും മറ്റും നിര്‍ണയിക്കുന്നതിനുള്ള ഓപ്റ്റിക്കല്‍ കോഹിറന്‍സ് ടോമോഗ്രഫി, ഫണ്ടസ് ഫഌറോസീന്‍ ആന്‍ജിയോഗ്രഫി തുടങ്ങിയ സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തി ഓഫ്ത്താല്‍മോളജി വിഭാഗത്തെയും നവീകരിച്ചിട്ടുണ്ട്.
ഇവയ്‌ക്കൊപ്പം ജുലൈ 21 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും തിമിര ചികിത്സാ ക്യാംപും മിംസില്‍ സംഘടിപ്പിക്കുന്നുണ്ട്. നവീകരണം പൂര്‍ത്തിയാക്കിയ രണ്ട് വിഭാഗങ്ങളുടെയും ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പങ്കെടുത്തു.വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് ന്യൂറരോസര്‍ജറി വിഭാഗം തലവന്‍ ഡോ. ജേക്കബ് പി ആലപ്പാട്ട്, ഒക്യുലോപ്ലാസ്റ്റിക് സര്‍ജന്‍ ഡോ. കെ പി ലക്ഷ്മി, ഡോ. അഷ്‌റഫ് വി വി, ഡോ. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."