ദുരിതാശ്വാസ ക്യാംപുകളില്‍ സഹായവുമായി കൂത്താട്ടുകുളം ഗവ യു .പി സ്‌കൂള്‍
കൂത്താട്ടുകുളം: ദുരിതാശ്വാസ ക്യാംപുകളിലും കിടപ്പു രോഗികള്‍ക്കും സഹായവുമായി കൂത്താട്ടുകുളം ഗവ. യു.പി.സ്‌കൂളിലെ കുട്ടികളുടെ സഹായഹസ്തം. 750 കിലോ അരിയും 750 പേര്‍ക്കുള്ള ഭക്ഷണവും കാരിക്കോട് വി.എച്ച്.എസ്, പെരുവ ഗവ.എല്‍.പി, കാരിക്കോട് പാരിഷ്ഹാള്‍, ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം ഗവ. യു.പി സ്‌കൂള്‍, ഏനാദി ഗവ. യു.പി എന്നിവിടങ്ങളില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ എത്തിച്ചു.
കൂത്താട്ടുകുളം നഗരസഭയിലെ എല്ലാ കിടപ്പു രോഗികള്‍ക്കും ഓണക്കിറ്റുകളും പാലിയേറ്റീവ് പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച വസ്ത്രങ്ങളും വിതരണം നടത്തി. ആഴ്ച്ചയില്‍ ഒരിക്കല്‍ സമാഹരിക്കുന്ന കുഞ്ഞുമനസുകളുടെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുകയാണ് വിനിയോഗിച്ചത്. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ സി.എന്‍ പ്രഭകുമാര്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോന്‍ കുര്യാക്കോസ്,ആരോഗ്യ സമിതി അധ്യക്ഷന്‍ സണ്ണി കുര്യാക്കോസ്, കൗണ്‍സിലര്‍ ലിനു മാത്യു, ഹെഡ്മിസ്ട്രസ് ആര്‍. വത്സല ദേവി, കെ.വി ബാലചന്ദ്രന്‍ ,സി.പി രാജശേഖരന്‍, മനോജ് നാരായണന്‍, റോയി ഫിലിപ്പ്, ഹണി റെജി, ടി.വി. മായ, പായേറ്റീവ് നേഴ്‌സ് ഓമന, സ്റ്റാഫ് സെക്രട്ടറി ജെസി ജോണ്‍,കണ്‍വീനര്‍ സ്മിത.എം.ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."