ജോബി കണിയാംപടിക്ക് ഇന്നലെ ജന്മനാട് വിട ചൊല്ലി
ഈരാറ്റുപേട്ട: ഒറ്റയീട്ടി ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ - ചെമ്മലമറ്റം പിണ്ണാക്കനാട് സ്വദേശിയും മിനിച്ചില്‍ പഞ്ചായത്ത് ടെക്‌നിക്കല്‍-അസിസ്റ്റന്റ് ഓഫിസറുമായ ജോബി കണിയാംപടിക്ക് ഇന്നലെ ജന്മനാട് വിട ചൊല്ലി.
ആഗസ്ത് 15ന് രാവിലെ വെള്ളികുളം- ഒറ്റ ഈട്ടി - ഭാഗത്തുള്ള ഭാര്യ ഗ്രഹത്തില്‍ ഭാര്യ പ്രിയയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും കാണുവനാണ് ജോബി പിണ്ണാക്കനാട്ടു നിന്ന് - യാത്ര തിരിച്ചത് മംഗളഗിരി ഒറ്റ ഈട്ടി റുട്ടില്‍ ആദ്യ ഉരുള്‍ ഉണ്ടായപ്പോള്‍ ജോബിയെ ഒരാള്‍ തിരിച്ച് വിടുകയും തിരിച്ച് വരുന്നതുവഴി രണ്ടാമത്തെ വലിയ ഉരുളില്‍ ജോബി പതിക്കുക യുമായിരുന്നു മാര്‍മല അരുവിക്ക് 100 മീറ്റര്‍ മുകളിലുണ്ടായ ഉരുളില്‍ പൊട്ടലില്‍ ജോബി വെള്ളച്ചാട്ടത്തില്‍ പതിക്കുകയായിരുന്നു എതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലില്‍ ശരിരത്തിന്റെ എതാനും ഭാഗങ്ങള്‍ ലഭിച്ചുള്ളു പ്രധാന ഭാഗങ്ങള്‍ വെള്ളം ചാട്ടം പതിക്കുന്ന പാറ ഇടുക്കില്‍ അകപ്പെട്ടിട്ടുണ്ട് എന്ന് അന്വെഷണ സംഘം വിലയിരുത്തുന്നു.
വേനല്‍ കാലത്ത് പോലും 40 അടി വെള്ളമുള്ള കുഴിയില്‍ ഇറങ്ങി തെരച്ചില്‍ നടത്താനുള്ള ഉപകരണങ്ങള്‍ ഫയര്‍ഫോഴിസിനില്ല എന്‍.എയും കയറും മാത്രം ഉപകരണമുള്ള ഫയര്‍ഫോഴി സിന് - ആഴങ്ങളില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് കഴിഞ്ഞ ഒരാഴ്ചയായി നുറുകണക്കിന് നാട്ടുകാരും മംഗളഗിരി തിക്കോയി അടുക്കം വെള്ളാനി വെള്ളികുളം നിവാസികളും തലനാട് ,തിടനാട്, തിക്കോയി ,മിനിച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് മാരും മെബര്‍മാരും തിരച്ചലിന് നേതൃത്വം നല്‍കുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് 2 .30 ന് വിട്ടില്‍ കൊണ്ടുവന്ന ശരിരത്തിന്റെ എതാനും ഭാഗങ്ങള്‍ പെട്ടിയില്‍ സീല്‌ചെയ്ത് 3- 30 ഓടെ ചെമ്മലമറ്റം പള്ളിയില്‍ സംസ്‌കരിച്ചു നാടിന്റെ സാമുഹിക-സാംസ്‌കാരിക രംഗത്ത് നിറസാനിധ്യമായ ജോബി ചെമ്മലമറ്റം ഇടവകയില്‍ വിവിധ വര്‍ഷങ്ങളില്‍ സേവനം ചെയ്ത വൈദികരോടപ്പം ആത്മിയ കാര്യങ്ങളില്‍ എല്ലാം മുന്നിലുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമേ ആയിരുന്നുള്ളു. ഈകഴിഞ്ഞ 19- ന് വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കയായിരുന്നു. അതിനിടെയാണ് ജോബിയെ ഉരുളിന്റെ രൂപത്തില്‍ വിധി തട്ടിയെടുത്തത്. ബൈക്കില്‍ സഞ്ചരിച്ച ജോബിയുടെ ശരീരത്തില്‍ നിന്നും രണ്ടു കാലും ഒരു കയ്യും മാത്രമാണ് ലഭിച്ചത്.പെഴ്‌സും ,ഹെല്‍മറ്റും, ടയറിന്റെഭാഗവും ഐഡി കാര്‍ഡും അപകടം നടന്ന അടുത്ത ദിവസങ്ങളില്‍ തന്നെ കിട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."