പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണമെന്ന് പള്ളി ഇമാമുമാര്‍
ഈരാറ്റുപേട്ട: പ്രളയകെടുതിയില്‍ ദുരിത അനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ഈരാറ്റുപേട്ടയിലെ പള്ളികളില്‍ നടന്ന ബലിപെരുന്നാള്‍ ഖുതുബയില്‍ ഇമാമുമാര്‍ അഹ്വാനം ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുന്നിട്ട് ഇറങ്ങിയ ഈരാറ്റുപേട്ടയിലെ യുവതയെ ഇമാമുമാര്‍ അഭിനന്ദിച്ചു. മഴ കാരണം ഈ രാറ്റുപേട്ടയില്‍ ഈദ് ഗാഹുകള്‍ നടന്നില്ല.പ്രവാചകന് ഇബ്രാഹിം നബിയുടെയും പുത്രന് ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല സ്മരണയുമായി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.
പെരുന്നാളിന്റെ മുന്നോടിയായി കുളിഞ്ഞൊരുങ്ങി സുഗന്ധം പൂശി പുതുവസ്ത്രങ്ങളണിഞ്ഞാണ് വിശ്വാസികള്‍ പള്ളികളിലെത്തിയത്.നൈാര്‍ പള്ളിയില്‍ കെ.എച്ച് ഇസ ്മായില്‍ മൗലവിയും പുത്തന്‍പള്ളിയില്‍ കെ.എ.മുഹമ്മദ് നദീര്‍ മൗലവിയും തെക്കേക്കര മുഹിയിദ്ദീന്‍ പള്ളിയില്‍ വി.പി സുബൈര്‍ മൗലവിയും നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്കി. നമസ്കാരാനന്തരം ഇരുപതോളം കേന്ദ്രങ്ങളില്‍ ബലികര്‍മ്മം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."