കുട്ടനാട്ടുകാര്‍ക്ക് പുതുപ്പള്ളിയില്‍ ബലിപെരുന്നാള്‍ വിരുന്ന്
ചങ്ങനാശേരി : ജീവിത സമ്പാദ്യങ്ങള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ എത്തപ്പെട്ട കുട്ടനാട് മേഖലയിലെ നൂറ് കണക്കിന് ആളുകള്‍ പെരുന്നാള്‍ ദിനത്തില്‍ ജാതിഭേദമൊന്നുമില്ലാതെ ഈദ് ദിനത്തില്‍ ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
ഒരു നൂറ്റാണ്ടായി പിന്‍തുടരുന്ന ചങ്ങനാശേരിയുടെ മത സൗഹാര്‍ദ്ദ പെരുമയുടെ വിളംബരം കൂടിയായി ചങ്ങനാശേരിക്ക് ഈ കൂട്ടായ്മ.മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നൂറ്റാണ്ടുകളായി നെഞ്ചിലേറ്റി ചന്ദനക്കുട ദേശീയാഘോഷത്തിന് നേതൃത്വം നല്കി വരുന്ന ചങ്ങനാശേരി പുതൂര്‍പ്പള്ളി മുസ്ലിം ജുമാ മസ്ജിദ് അങ്കണമാണ് രാജ്യത്തിനാകെ മാതൃകയായി ഇദുല്‍ അസ്ഹാ അഥവാ വലിയ പെരുന്നാള്‍ ആഘോഷം ദുരിതബാധിതരുടെ കണ്ണീരണിഞ്ഞ സ്‌നേഹസംഗമത്തിന് വേദിയായത്.
ജുമാ മസ്ജിദിലെ പൂമുഖത്ത് പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം പ്രത്യേക പന്തലില്‍ പള്ളിയിലെ ചീഫ് ഇമാമിനും, വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കളുംമറ്റ് പള്ളിഭാരവാഹികള്‍ക്കും സ്ഥലം രാഷ്ട്രീയ-സാമൂഹ്യ 'സാമുദായിക നേതാക്കള്‍ക്കും ഒപ്പമിരുന്ന് ബിരിയാനി കഴിച്ചത് സ്ത്രീകളും.കുട്ടികളും അടക്കം വലിയ വിഭാഗം വരുന്ന ഇതര മതസ്ഥരായിരുന്നു. വേര്‍തിരിവുകളൊന്നുമില്ലാതെ എല്ലാവ രും ഒരുമിച്ച് ഒരു മുസ്ലിം ആരാധനാലയത്തിന് മുന്നില്‍ ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമാകും ഇത്തരത്തില്‍ ഈദ് പെരുന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവുക.
കഴിഞ്ഞ ഒരാഴ്ചയായി മസ്ജിദിലെ മദ്രസാ ഹാളിലും തൊട്ടടുത്ത സ്‌കൂളിലുമായി കഴിയുന്ന കുട്ടനാട് മേഖലയിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണവും, ആവശ്യ സാധനങ്ങളും നല്‍കുന്നത് ജമാഅത്ത് കമ്മിറ്റിയായിരുന്നു' ബലിപെരുന്നാള്‍ ആഘോഷിച്ച ഇസ്ലാം മതവിശ്വാസികള്‍ തങ്ങളുടെ ഹതാശയരായ അയല്‍ക്കാരെ മറന്നില്ലന്ന് മാത്രമല്ല. പെരുന്നാളിന്റെ പ്രത്യേക വിഭവമായ 'ബിരിയാനി പ്രത്യേകമായി പാകം ചെയ്ത് അവര്‍ക്ക് നല്‍കി അവര്‍ക്കൊപ്പം പങ്ക് വച്ചു.ഇത് വഴി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തി കാട്ടി. സ്വന്തം ഭവനത്തില്‍ തന്നെയാണ് തങ്ങളെന്ന ബോധ്യമായിരുന്നു'ഒരോ മുഖങ്ങളിലും തെളിഞ്ഞത്.
വിഭജനത്തിന്റെയും വെറുപ്പിന്റെയും കാര്‍മേഘങ്ങള്‍ ഇവിടെയൊരിക്കലും പെയ്തിറങ്ങാന്‍ കഴിയാത്ത സൗഹൃദമാണ് ബലി പെരുന്നാള്‍ ദിന സ്‌നേഹവിരുന്നില്‍ നാട്ടുകാര്‍ക്ക് ചന്ദനക്കുട ദേശീയഘോഷം കൊണ്ടാടപ്പെടുന്ന പുതൂര്‍ പള്ളി ജുമാ മസ്ജിദില്‍ നാടിനാകെ കാണാനായത്.സ്‌നേഹവിരുന്നില്‍ സി എഫ് തോമസ് എം എല്‍ എ, ചീഫ് ഇമാം ഹാഫീസ് ഷെമീഫ്‌സ് ഖാന്‍, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം എ വി റസ്സല്‍, എസ് എന്‍ ഡി പി താലുക്ക് യൂനിയന്‍ സെക്രട്ടറി ഗിരീഷ് കോനാട്ട്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ പി എ നസീര്‍,ഇമാം സിയാദ്, ജമാ അത്ത് സെക്രട്ടറി അബ്ദുള്‍ ലത്തീഫ് മമ്മാറാന്‍, വൈസ് പ്രസിഡണ്ട് പി എ അബ്ദുള്‍ ഖാദര്‍, ട്രഷറര്‍ പി ബി ജാനി നഗരസഭാ കണ്‍സിലര്‍മാര്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."